കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വീണ്ടും സ്ത്രീകൾക്ക് നേരെ അതിക്രമം; മദ്യലഹരിയിൽ സ്ത്രീകളെ ശല്യം ചെയ്തയാളെ  പൊലീസ് പിടികൂടി; ഒരാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ സംഭവമെന്ന് നാട്ടുകാർ

കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വീണ്ടും സ്ത്രീകൾക്ക് നേരെ അതിക്രമം; മദ്യലഹരിയിൽ സ്ത്രീകളെ ശല്യം ചെയ്തയാളെ പൊലീസ് പിടികൂടി; ഒരാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ സംഭവമെന്ന് നാട്ടുകാർ

സ്വന്തം ലേഖകൻ

കോട്ടയം: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ മദ്യ ലഹരിയിൽ സ്ത്രീകൾക്ക് നേരെ വീണ്ടും യുവാവിന്റെ അതിക്രമം.

പ്രതിയെ കൈയോടെ പിടികൂടി നാട്ടുകാർ. ഇയാൾ നിരന്തരം കെ.എസ്.ആർ.ടി.സി പരിസരത്ത് മദ്യലഹരിയിൽ എത്തി സ്ത്രീകളെ ശല്യം ചെയ്യുന്നയാളാണെന്നാണ് നാട്ടുകാരുടെ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാഴ്ച മുൻപും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്ത് സമാനമായ സംഭവം ഉണ്ടായിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപത്തായിരുന്നു സംഭവം. സ്റ്റാൻഡിലേയ്ക്ക് എത്തിയ യാത്രക്കാരിയെ മദ്യലഹരിയിൽ എത്തിയ പ്രതി ഉപദ്രവിക്കുകയായിരുന്നു.

ഇതേ തുടർന്നു, പ്രദേശത്തുണ്ടായിരുന്ന നാട്ടുകാരും ഓട്ടോഡ്രൈവർമാരും ചേർന്നു ഇയാളെ പിടികൂടി.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലും യുവതി പരാതി നൽക്കാൻ തയ്യാറാക്കാത്തതിനാൽ കേസെടുത്തിട്ടില്ല.

പ്രതി ജോലി ചെയ്യുന്ന സ്ഥാപന ഉടമയെയടക്കം വിളിച്ചു വരുത്തി കൂടുതൽ വിവരങ്ങൾ അന്വേഷിച്ച ശേഷം നാളെ തുടർ നടപടികൾ സ്വീകരിക്കുമെന്ന് കോട്ടയം വെസ്റ്റ് എസ് എച്ച് ഒ അനൂപ് കൃഷ്ണ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.