play-sharp-fill
കോട്ടയത്ത് കെഎസ്‌ആര്‍ടിസി ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകര്‍ത്ത കേസ്: യുവതിക്ക് ജാമ്യം നൽകി ചങ്ങനാശ്ശേരി മജിസ്ട്രേറ്റ് കോടതി; അപകടത്തിന് കാരണമായത് കെഎസ്ആർടിസിയുടെ അമിതവേഗം; യുവതിക്ക് വേണ്ടി അഡ്വ. വിവേക് മാത്യു വർക്കി ഹാജരായി

കോട്ടയത്ത് കെഎസ്‌ആര്‍ടിസി ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകര്‍ത്ത കേസ്: യുവതിക്ക് ജാമ്യം നൽകി ചങ്ങനാശ്ശേരി മജിസ്ട്രേറ്റ് കോടതി; അപകടത്തിന് കാരണമായത് കെഎസ്ആർടിസിയുടെ അമിതവേഗം; യുവതിക്ക് വേണ്ടി അഡ്വ. വിവേക് മാത്യു വർക്കി ഹാജരായി

കോട്ടയം: കോട്ടയത്ത് കെഎസ്‌ആര്‍ടിസി ബസിന്‍റെ ഹെഡ്‌ലൈറ്റ് അടിച്ചു തകര്‍ത്തകേസില്‍ യുവതിക്ക് ജാമ്യം.

കാഞ്ഞിരപ്പള്ളി സ്വദേശി സുലു (26)വിനാണ് ചങ്ങനാശ്ശേരി മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
പൊതുമുതല്‍ നശിപ്പിച്ചതിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു.
46,000 രൂപ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്.

ഇന്നലെ ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. കോടിമത നാലുവരിപാതയില്‍ കെഎസ്‌ആര്‍ടിസി ബസ് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ സുലുവും അമ്മയും സഞ്ചരിച്ചിരുന്ന കാറിന്റെ മിററില്‍ തട്ടിയിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങള്‍ക്ക് പിന്നാലെയാണ് കാറിന്റെ ലിവര്‍ ഉപയോഗിച്ച്‌ സുലു ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകര്‍ത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് ഇരുവരും കാറില്‍ കയറി രക്ഷപെടുകയും ചെയ്തു.
തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്ക് പോയ ബസ്സിനു നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ചിങ്ങവനം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ യുവതി ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരാവുകയായിരുന്നു.

അലക്ഷ്യമായി വാഹനമോടിച്ചതിനും സ്ത്രീകളോട് മോശമായി പെരുമാറിയതിനും ലൈംഗിക ചേഷ്ടകൾ കാണിച്ചതിനും കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസുമായി മുന്നോട്ടു പോകുമെന്ന് സുലു പറഞ്ഞു.

യുവതിക്ക് വേണ്ടി അഡ്വ. വിവേക് മാത്യു വർക്കി, അഡ്വ.ഷാമോൻ ഷാജി, അഡ്വ. ലക്ഷ്മി ബാബു എന്നിവർ ഹാജരായി.