ഭൂതത്താൻകെട്ട്, ഇഞ്ചത്തൊട്ടി, തൂക്കുപാലം വഴി മാമലക്കണ്ടത്തേയ്ക്ക് ഒരു ഉല്ലാസയാത്ര ; കോട്ടയം കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ നിന്ന് ഈ മാസം 18ന് ; ട്രിപ്പിന് ഉച്ചഭക്ഷണമുള്‍പ്പെടെ 950 രൂപ
സ്വന്തം ലേഖകൻ
കോട്ടയം: കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം കോട്ടയം ഡിപ്പോയില്‍നിന്നും 18ന് മാമലക്കണ്ടം ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു.
ഭൂതത്താൻകെട്ട്, ഇഞ്ചത്തൊട്ടി, തൂക്കുപാലം, മാമലക്കണ്ടം, മാങ്കുളം, ആനക്കുളം ലക്ഷ്മി എസ്റ്റേറ്റ് എന്നീ സ്ഥലങ്ങള്‍ സന്ദർശിച്ച് മൂന്നാർ വഴി തിരികെ കോട്ടയത്തേക്ക് എത്തിച്ചേരുന്ന ട്രിപ്പിന് ഉച്ചഭക്ഷണമുള്‍പ്പെടെ 950 രൂപ മാത്രമാണ് ചാർജ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് ശനി, ഞായർ ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങളിലേക്ക് ട്രിപ്പുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ആരാധനാലയങ്ങള്‍, ക്ലബുകള്‍, പൂർവവിദ്യാർത്ഥി കൂട്ടായ്മകള്‍, കുടുംബശ്രീ അംഗങ്ങള്‍ മുതലായവർക്ക് ഒരു ബസ് ഒന്നിച്ചെടുത്ത് യാത്രയില്‍ പങ്കാളിയാകാം.
50പേർ വീതമുള്ള ഗ്രൂപ്പുകള്‍ക്ക് മലക്കപ്പാറ, ചതുരംഗപാറ, വട്ടവട, അഞ്ചുരുളി, ഗവി, അടവി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ട്രിപ്പുകള്‍ കോട്ടയത്ത് നിന്നും ക്രമീകരിച്ചിട്ടുണ്ട്. ബുക്കിംഗിനും അന്വേഷണങ്ങള്‍ക്കുമായി വിളിക്കേണ്ട ഫോണ്‍ നമ്ബറുകള്‍: 8891068192, 8078248210, 9447223212.