കോട്ടയം നഗരത്തിൽ ചില്ലറത്തട്ടിപ്പ്; രണ്ടായിരം രൂപയുടെ ചേഞ്ച് ചോദിച്ചെത്തി പണം കൈക്കലാക്കി മുങ്ങി; തട്ടിപ്പ് നടത്തിയത്  കോഴിച്ചന്തയ്ക്കുള്ളിലെ മൂന്ന് കടകളിൽ

കോട്ടയം നഗരത്തിൽ ചില്ലറത്തട്ടിപ്പ്; രണ്ടായിരം രൂപയുടെ ചേഞ്ച് ചോദിച്ചെത്തി പണം കൈക്കലാക്കി മുങ്ങി; തട്ടിപ്പ് നടത്തിയത് കോഴിച്ചന്തയ്ക്കുള്ളിലെ മൂന്ന് കടകളിൽ

സ്വന്തം ലേഖകൻ

കോട്ടയം: ചില്ലറ ചോദിച്ചെത്തി കടകളിൽ തട്ടിപ്പ് നടത്തുന്ന സംഘം കോട്ടയം നഗരത്തിൽ വ്യാപകം.

കോഴിച്ചന്ത റോഡിലെ മൂന്നു കടകളിലാണ് രണ്ടാഴ്ചയ്ക്കിടെ സംഘം തട്ടിപ്പ് നടത്തിയത്. രണ്ടായിരം രൂപയ്ക്ക് ചില്ലറ ചോദിച്ചെത്തി പണവുമായി മുങ്ങുന്നതാണ് ഇവരുടെ രീതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു മൊബൈൽ ഷോപ്പിലും, ഒരു പച്ചക്കറി കടയിലും, മറ്റൊരു കടയിലുമാണ് സംഘം തട്ടിപ്പ് നടത്തിയത്.

രണ്ടായിരം രൂപയുടെ ചില്ലറ തേടിയാണ് തട്ടിപ്പ് സംഘം കടയിൽ എത്തുന്നത്. കടയ്ക്കുള്ളിൽ കയറിയ ശേഷം താൻ തൊട്ടടുത്ത കടയിലെ ജീവനക്കാരനാണെന്നും, കടയിലേയ്ക്കു രണ്ടായിരം രൂപയുടെ ചേഞ്ച് ആവശ്യമുണ്ടെന്നും അറിയിച്ചാണ് തട്ടിപ്പുകാരൻ എത്തുന്നത്.

സമീപത്തെ കടയിലെ ജീവനക്കാരനായതിനാൽ കടയിലെ ആളുകൾ പണം നൽകും. ഈ പണവുമായി തട്ടിപ്പുകാരൻ സ്ഥലം വിടുകയാണ് പതിവ്.

ഇതേ രീതിയിലാണ് ഇപ്പോൾ കോട്ടയം നഗരത്തിലെ മറ്റു രണ്ടു കടകളിൽ നിന്ന് പണം തട്ടിയിരിക്കുന്നത്.

മൂന്നു കടകളിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് മൂന്നിടത്തും എത്തിയത് ഒരു പ്രതികൾ തന്നെയാണെന്ന് കട ഉടമകൾ തിരിച്ചറിഞ്ഞത്.

തട്ടിപ്പ് സംഘത്തെ കണ്ടെത്താൻ സമീപത്തെ കട ഉടമകൾക്കും നിർദേശം നൽകിയിട്ടുണ്ട്. കട ഉടമകൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.