കോട്ടയം ജില്ലയിൽ 126 പേർക്ക് കൊവിഡ്; 123 പേർക്കും സമ്പർക്ക രോഗം
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ 126 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 123 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്ത് നിന്നെത്തിയ മൂന്നു പേർ രോഗബാധിതരായി. പുതിയതായി 1785 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 56 പുരുഷൻമാരും 60 സ്ത്രീകളും 10 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
174 പേർ രോഗമുക്തരായി. 1528 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 84943 പേർ കോവിഡ് ബാധിതരായി. 82663 രോഗമുക്തി നേടി. ജില്ലയിൽ ആകെ 9231 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം -22
മുണ്ടക്കയം -18
പാമ്പാടി – 5
ചങ്ങനാശേരി, കടുത്തുരുത്തി, മാഞ്ഞൂർ- 4
പാലാ, കുമരകം, അയർക്കുന്നം, ചിറക്കടവ്, മണർകാട്, അതിരമ്പുഴ, രാമപുരം, കറുകച്ചാൽ, ഭരണങ്ങാനം – 3
തിരുവാർപ്പ്, ഏറ്റുമാനൂർ, വാകത്താനം, വെള്ളൂർ, തലയോലപ്പറമ്പ്, ചെമ്പ്, വൈക്കം, പായിപ്പാട്, വാഴൂർ, പുതുപ്പള്ളി, ആർപ്പൂക്കര – 2
മേലുകാവ്, തിടനാട്, തലയാഴം, കാഞ്ഞിരപ്പള്ളി, ഉദയനാപുരം, പളളിക്കത്തോട്, മുത്തോലി, കിടങ്ങൂർ, വെച്ചൂർ, കുറിച്ചി, ഈരാറ്റുപേട്ട, കാണക്കാരി, ഉഴവൂർ, ടി വി പുരം, കല്ലറ, തീക്കോയി, കുറവിലങ്ങാട്, തലനാട്, അകലക്കുന്നം, മീനച്ചിൽ – 1