ദേ ഇവിടെയുണ്ട് …… ഇങ്ങനൊരു സ്ഥലം …. നഗരസഭയ്ക്ക് അറിയുമോ ഇത് ? …. ആരും കാണാത്ത മനോഹര സ്ഥലം കോട്ടയം നഗരമധ്യത്തിൽ …. മാലിന്യം വലിച്ചെറിയാനും കുഴിച്ചു മൂടാനും മാത്രമല്ല വരേണ്ടത്; മനസ് വെച്ചാൽ ഈ മാലിന്യക്കുഴിയെ മനോഹരമായ പാർക്കാക്കി മാറ്റാം

ദേ ഇവിടെയുണ്ട് …… ഇങ്ങനൊരു സ്ഥലം …. നഗരസഭയ്ക്ക് അറിയുമോ ഇത് ? …. ആരും കാണാത്ത മനോഹര സ്ഥലം കോട്ടയം നഗരമധ്യത്തിൽ …. മാലിന്യം വലിച്ചെറിയാനും കുഴിച്ചു മൂടാനും മാത്രമല്ല വരേണ്ടത്; മനസ് വെച്ചാൽ ഈ മാലിന്യക്കുഴിയെ മനോഹരമായ പാർക്കാക്കി മാറ്റാം

ഏ.കെ. ശ്രീകുമാർ

കോട്ടയം: നഗരമധ്യത്തിൽ തന്നെയുണ്ട് അതി മനോഹരമായ ഒരു കുപ്പക്കുഴി. ഇതൊക്കെ കോട്ടയത്തല്ലാതെ മറ്റേതെങ്കിലും നാട്ടിലായിരുന്നേൽ അതിമനോഹരമായ പാർക്ക് ആക്കി മാറ്റിയേനേ!

കോടിമതയിൽ നിന്ന് മാർക്കറ്റിലേയ്ക്ക് (എം ജി റോഡ്) കയറുന്ന ഭാഗത്താണ് ഈ അതിമനോഹര സ്ഥലം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാലിന്യ പോയിന്റാണെന്ന് ചിന്തിക്കുന്നവർക്ക് തെറ്റി. ഇവിടം മനസു വെച്ചാൽ ഒരു നാല് മണിക്കാറ്റാക്കി മാറ്റാം. തൊട്ടടുത്ത വെള്ളക്കുഴി വൃത്തിയാക്കിയാൽ ബോട്ടിംഗ് അടക്കമുള്ളവയും തുടങ്ങാം. ഒഴിവ് വേളകൾ ആഘോഷിക്കാൻ പറ്റിയ സ്ഥലമില്ലാതെ നട്ടം തിരിയുന്ന കോട്ടയം നഗരമധ്യത്തിലാണ് ഇതൊക്കെ വേസ്റ്റ് ഇടാനുള്ള സ്ഥലമാക്കി മാറ്റിയത്.

കൊടൂരാറിന്റെ തീരത്താണ് ഈ മനോഹര കാഴ്ച. ആറ്റ് തീരത്തായി നിൽക്കുന്ന മരത്തിൽ പ്രകൃതിയുടെ സ്നേഹമായി പരസ്പ്പരം ചുറ്റി പടർന്ന് വള്ളികൾ . എങ്ങും പച്ചപ്പ്.

കിളികളുടെ ശബ്ദം കേൾക്കാം. ആറ്റിലെ പച്ചപ്പോളയ്ക്ക് വർണ്ണം നൽകി പോളപ്പൂക്കൾ. അങ്ങനെ ആരും അറിയാതെ പ്രകൃതിഒരുക്കിയ ഈ മനോഹര കാഴ്ച ഒരു പക്ഷേ നാളിതുവരെയായിട്ടും നഗരസഭയും,നാട്ടുകാരും കണ്ടില്ല.

അറവ് ശാലയിലേക്ക് കൊണ്ടുവരുന്ന മാടുകളെ കെട്ടിയിരുന്ന സ്ഥലമായിരുന്നു മുൻപ് ഇത്. എന്നാൽ ഇന്നത് മാറി പ്രകൃതിരമണീയമായി. പച്ചപ്പട്ടുടുത്ത് നിൽക്കുന്ന മരങ്ങളും ഇതിന് ഭംഗി കൂട്ടുന്നു.

ഏറ്റവും ഭംഗി മരത്തിലെ വള്ളികൾ തന്നെ. എന്നാൽ നാളിതുവരെ കോടിമത മാർക്കറ്റിലെ മാലിന്യം നിക്ഷേപിക്കാൻ മാത്രമായിരുന്നു ഈ പ്രദേശം നഗരസഭ ഉപയോഗിച്ചിരുന്നത്.

ടൂറിസം വകുപ്പുമായോ മറ്റ് സംഘടനകളുമായോ ചേർന്ന് നാലുമണിക്കാറ്റ് മാതൃകയിൽ അതിമനോഹരമായ രീതിയിൽ ടൂറിസം പദ്ധതികൾ ആസൂത്രണം ചെയ്യാം. ഫോട്ടോ ഷൂട്ടിനും പറ്റിയ സ്ഥലമാണ്. ഇരിക്കാൻ ഇരിപ്പിടങ്ങളും, കുടുംബശ്രീയുടെ നാല് മണി പലഹാര കടകളും എത്തിയാൽ മാലിന്യ മണത്തിൽ നിന്നും പച്ചപ്പിന്റെ പുതിയ സുഗന്ധം പരത്താം. അഴിമതിക്കും തമ്മിൽ തല്ലിനും വിരാമമിട്ട് ഇത്തരം ജനോപകാരപ്രദമായ പദ്ധതികൾ നടത്താൻ നഗരസഭയോട് അഭ്യർഥിക്കാം.