കോട്ടയം കിടങ്ങൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതിയ്ക്ക് പോക്സോ കേസിൽ 20 വർഷം തടവും 40000 രൂപാ പിഴയും ശിക്ഷവിധിച്ച് ഫാസ്റ്റ് ട്രാക്ക് കോടതി
കോട്ടയം: മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം. പ്രതിയായ യുവാവിന് പോക്സോ കേസിൽ 20 വർഷം തടവും 40000 രൂപാ പിഴയും ശ്ക്ഷ വിധിച്ച് കോട്ടയം ഫാസ്റ്റ് ട്രാക്ക് (പോക്സോ) സ്പെഷ്യൽ കോർട്ട് ജഡ്ജി റ്റി.റ്റി ജോർജ്.
2019 കിടങ്ങൂർ പൊലീസ് രജിസ്റ്റർ ചെയ്ത അന്വേഷണം നടത്തിയ സംഭവത്തിൽ കൂടല്ലൂർ കര കിടങ്ങൂർ കൊച്ചുപറമ്പിൽ വീട് ജോബി ജോർജ് (44)നാണ് ശിക്ഷ വിധിച്ചത്.
കോട്ടയം ഫാസ്റ്റ് ട്രാക്ക് (പോക്സോ) സ്പെഷ്യൽ കോർട്ട് ജഡ്ജി റ്റി.റ്റി ജോർജാണ് 20 വർഷവും 5 മാസവും കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. അഡ്വക്കേറ്റ് പോൾ കെ എബ്രഹാം ആയിരുന്നു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
13 വയസ്സുള്ള മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ 2019 കാലയളവിൽ പ്രതി സ്വന്തം വീട്ടിൽ വച്ച് പീഡിപ്പിച്ചതിൽ രജിസ്റ്റർ ചെയ്ത കേസാണിത്. ഈ കേസിലേക്ക് അന്വേഷണം നടത്തി കറ്റപത്രം സമർപ്പിച്ചത്.
എസ്.എച്ച്.ഓ സിബി തോമസ്, എ.എസ്.ഐ മാരായ പ്രസാദ് വി, ബിജു ചെറിയാൻ എന്നിവരായിരുന്നു അന്വേഷസംഘത്തിലുണ്ടായിരുന്നത്. ഈ കേസിലെ അന്വേഷണഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി അനുവദിച്ചതായും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു.