play-sharp-fill
കോട്ടയം  കിടങ്ങൂരിൽ അനധികൃത പടക്ക നിർമ്മാണ കേന്ദ്രത്തിൽ പൊട്ടിത്തെറി; ഒരാൾക്ക് ഗുരുതര പരുക്ക്

കോട്ടയം കിടങ്ങൂരിൽ അനധികൃത പടക്ക നിർമ്മാണ കേന്ദ്രത്തിൽ പൊട്ടിത്തെറി; ഒരാൾക്ക് ഗുരുതര പരുക്ക്

സ്വന്തം ലേഖകൻ

 

കോട്ടയം : കിടങ്ങൂർ ചെമ്പിളാവിൽ അനധികൃത പടക്ക നിർമ്മാണ ശാലയിൽ തീപിടിച്ചു പൊട്ടിത്തെറി. ചെമ്പിളാവ് പാദുവ റൂട്ടിൽ കുമ്മണ്ണൂർ കരയ്ക്കാട്ടിൽ മാത്യു ദേവസ്യയുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന പടക്ക നിർമ്മാണ ശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്.

 

 

വീടിന്റെ ടെറസിൽ വച്ചിരുന്ന വെടിമരുന്ന്,തിരി,ഉപ്പ് എന്നിവ പൊട്ടിത്തെറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെ തുടർന്ന് പടക്ക നിർമ്മാണ ശാലയിലെ തൊഴിലാളിക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇയാളെ നാട്ടുകാരുടെയും വാർഡ് മെമ്പർ ബോബി മാത്യുവിൻ്റെയും നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനോട് ചേർന്ന് നിർമ്മിച്ച ഷെഡിലാണ് പടക്ക നിർമ്മാണം നടത്തിയിരുന്നതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

 

പൊട്ടിത്തെറിയെത്തുടർന്ന് ഷെഡ് പൂർണ്ണമായി കത്തിനശിച്ചു. വിവരമറിഞ്ഞു സഥലത്തെത്തിയ വാർഡ് മെമ്പർ ബോബി മാത്യുവിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തീ കെടുത്തുകയും വലിയ അപകടം ഒഴിവാക്കുകയും ചെയ്തായി പ്രദേശ വാസികൾ പറഞ്ഞു.കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തുന്നു.

 

സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.പ്രദേശത്ത് അനധികൃതമായി നടത്തുന്ന പടക്ക നിർമ്മാണ ശാലകൾക്കെതിരെ നിയമപരമായി കർശന നടപടി സ്വീകരിക്കുമെന്നും കേരള കോൺഗ്രസ് നേതാവും വാർഡ് മെമ്പറുമായ ജോജി മാത്യു അറിയിച്ചു.