വീട്ടുസാധനങ്ങൾ വാങ്ങാനും വെള്ളം ശേഖരിക്കാനും വള്ളത്തിൽ കായലിലൂടെ സഞ്ചരിച്ച യുവാവിനെ വള്ളം മുങ്ങി കാണാതായി: യുവാവിനെ കാണാതായത് കോട്ടയത്ത് പള്ളം പഴുക്കാനിലത്ത്; സ്ഥലത്ത് അഗ്‌നിരക്ഷാ സേനയും പൊലീസും തിരച്ചിൽ നടത്തുന്നു; തിരച്ചിൽ വീഡിയോ ഇവിടെ കാണാം
തേർഡ് ഐ ബ്യൂറോ
കോട്ടയം: വീട്ടുസാധനങ്ങളും വെള്ളവും വാങ്ങാൻ വള്ളത്തിൽ കായലിലൂടെ സഞ്ചരിക്കുന്നതിനിടെ വള്ളം മുങ്ങി യുവാവിനെ കാണാതായി. ആറായിരം നീണ്ടിശ്ശേരിൽ രാജന്റെ മകൻ രതീഷി് ( മണിക്കുട്ടൻ – 35)നെയാണ് വള്ളത്തിൽ നിന്നും കായലിലേക്ക് വീണത്. ആറായിരം എന്ന പ്രദേശത്ത് കായലിനു നടുവിലാണ്. ഇവിടെ ബണ്ടിലാണ് ഇവർ താമസിക്കുന്നത്. ഇവിടെ നിന്നും പള്ളം കരിമ്പിൻകാല കടവിൽ എത്തിയാണ് ഇവർ വീട്ടുസാധനങ്ങൾ വാങ്ങുന്നതും വെള്ളം ശേഖരിക്കുന്നതും.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 3മണിയോടെ ആയിരുന്നു സംഭവം. പഴുക്കാനില കായലിൽ ആറായിരം ചിറ ഭാഗത്തുനിന്നും വീട്ടു സാധനങ്ങൾ വാങ്ങാനായി കരിമ്പുംകാല ഭാഗത്തേക്ക് വള്ളത്തിൽ വന്ന രതീഷ് അപകടത്തിൽ പെടുകയായിരുന്നു. യമഹ പിടിപ്പിച്ച വള്ളത്തിലാണ് രതീഷ് കരിമ്പിൻ കാലാ കടവലിയേക്ക് എത്തിയത്. വള്ളം വെള്ളത്തിൽ ഒഴുകി നടക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം ആദ്യം അറിഞ്ഞത്. തുടർന്നു, നാട്ടുകാർ വള്ളവുമായി വെള്ളത്തിൽ ഇറങ്ങി തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, കണ്ടെത്താനായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്നു, നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കോട്ടയത്ത് നിന്നുള്ള ഫയർഫോഴ്സും, ചിങ്ങവനം പൊലീസും രതീഷിനായി തെരച്ചിൽ തുടരുകയാണ്. വള്ളം മറിഞ്ഞത് അടിയൊഴുക്ക് കൂടുതൽ ഉള്ള ഭാഗത്താണെന്നാണ് നാട്ടുകാർ പറഞ്ഞു. രണ്ട് ദിവസമായി പെയ്യുന്ന മഴയെ തുടർന്ന് കായലിൽ വെള്ളവും കൂടുതലാണ്.
കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ്, നഗരസഭ അംഗം ടിനോ കെ.തോമസ് എന്നിവർ സ്ഥലത്ത് എത്തിയിട്ടുണ്ട്. വള്ളം മുങ്ങിയ സ്ഥലത്ത് അഗ്‌നിരക്ഷാ സേന എത്തി റബർ ഡിങ്കിയിൽ തിരച്ചിൽ നടത്തുന്നുണ്ട്.