കോട്ടയത്ത് വീണ്ടും വ്യാജ വാറ്റ് വേട്ട: ചാരായവുമായി കുമരകത്തു നിന്നും വാറ്റുകാരൻ പിടിയിൽ; ഒരാഴ്ചയ്ക്കിടെ പിടിയിലായ മൂന്നു പേരും പടിഞ്ഞാറൻ മേഖലയിൽ നിന്നും

കോട്ടയത്ത് വീണ്ടും വ്യാജ വാറ്റ് വേട്ട: ചാരായവുമായി കുമരകത്തു നിന്നും വാറ്റുകാരൻ പിടിയിൽ; ഒരാഴ്ചയ്ക്കിടെ പിടിയിലായ മൂന്നു പേരും പടിഞ്ഞാറൻ മേഖലയിൽ നിന്നും

സ്വന്തം ലേഖകൻ

കോട്ടയം: ലോക്ക് ഡൗൺ ആരംഭിച്ചതിനെ തുടർന്നു ബാറുകളും ബിവറേജുകളും അടച്ചിട്ട ശേഷമുള്ള ഒരാഴ്ചയ്ക്കിടെ ജില്ലയിലെ മൂന്നാമത്തെ വാറ്റ് വേട്ട. വാറ്റും മദ്യം വാറ്റാനുള്ള ഉപകരണങ്ങളും സഹിതം കുമരകം സ്വദേശിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ചെങ്ങളത്തിനും വേളൂരിനും പിന്നാലെയാണ് ഇപ്പോൾ കുമരകത്തു നിന്നും എക്‌സൈസ് സംഘം വാറ്റ് പിടികൂടിയിരിക്കുന്നത്.

കുമരകം വില്ലേജിൽ ചക്രംപടി കരയിൽ കുമരകം പഞ്ചായത്ത് വാർഡ് നമ്പർ രണ്ട് വീട് നമ്പർ . 178 ചിറ്റുചിറ വീട്ടിൽ പി.എസ് ശശിധരനെയാ(55)ണ് വാറ്റും വാറ്റുപകരണങ്ങളുമായി പിടികൂടിയത്. ഇയാളുടെ വീടിനുള്ളിൽ വച്ച് വ്യാജ വാറ്റ് നടത്തുന്നതിനിടെയാണ് ഇപ്പോൾ ഇയാളെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്ത് വ്യാപകമായി വാറ്റ് നടക്കുന്നതായി എക്‌സൈസ് സംഘത്തിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടു ദിവസമായി പ്രദേശത്ത് പരിശോധന നടത്തി വരികയായിരുന്നു. ഇതിനിടെയാണ് സ്ഥലത്ത് വാറ്റ് നടക്കുന്നതായി എക്‌സൈസ് സംഘം കണ്ടെത്തിയത്.

തുടർന്നു എക്‌സൈസിന്റെ കോട്ടയം റേഞ്ച് ഇൻസ്‌പെക്ടർ അജിരാജിന്റെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തുകയായിരുന്നു. പ്രിവന്റീവ് ഓഫിസർ ഗോപകുമാർ സിവിൽ എക്‌സൈസ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, എ. എസ്, നാസർ. എ, സുനിൽകുമാർ. കെ, അരുൺലാൽ. ഒ.എ, വിശാഖ്. എ. എസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധിച്ച. വാറ്റും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്ത എക്‌സൈസ് സംഘം ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡും ചെയ്തു.

കഴിഞ്ഞ ബുധനാഴ്ച വേളൂരിൽ നിന്നും 300 മില്ലി ലിറ്റർ ചാരായവും മൂന്നു ലിറ്റർ വാഷുമാണ് എക്സൈസ് പിടികൂടിയത്. സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. വേളൂർ വാരുകാലാത്തറ സാബു (57), കരിയിൽ വീട്ടിൽ കെ.എം സലിം (60) എന്നിവരെയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

വെള്ളിയാഴ്ച എക്സൈസും പൊലീസും നടത്തിയ സംയുക്ത പരിസോധനയിലാണ് ചെങ്ങളം ഭാഗത്തു നിന്നും 1.3 ലിറ്റർ വ്യാജ ചാരായം പിടികൂടിയത്. വാറ്റും വാറ്റാൻ ഉപയോഗിച്ച ഉപകരണങ്ങളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കോട്ടയം എക്സൈസ് റേഞ്ച് സംഘവും , കുമരകം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസറുടെ സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്.

ചെങ്ങളം തെക്ക് കൊച്ചുപറമ്പിൽ വീട്ടിൽ ജയ് മോൻ, ചങ്ങനാശ്ശേരി കുറിച്ചി നീലംപേരൂർ കരയിൽ കൊച്ചു പാട്ടശ്ശേരി വീട്ടിൽ ഗിരീഷ്. കെ.പി എന്നിവരെയാണ് ചെങ്ങളം തിരുവാർപ്പ് റോഡിലുള്ള തുരുത്തിലാണ് സംഘം ചാരായം വാറ്റിയിരുന്നത്.

വ്യാഴാഴ്ച മുണ്ടക്കയത്തെ അടച്ചിട്ട വീട്ടിൽ നിന്നും 200 ലിറ്റർ വാഷാണ് പിടികൂടിയത്. ഏന്തയാർ മാനസം വീട്ടിൽ ബിജുവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നാണ് വാഷ് പിടികൂടിയത്.

ഇതിനിടെ മുണ്ടക്കയത്ത് കാടിനുള്ളിൽ നിന്നും വെള്ളിയാഴ്ച 70 ലിറ്റർ കോട പിടികൂടിയ എക്സൈസ് സംഘം നശിപ്പിച്ചു കളഞ്ഞിരുന്നു.