ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ വിജയയാത്ര മാർച്ച് രണ്ടിന് ജില്ലയിൽ: യാത്രയെ സ്വീകരിച്ച് തിരഞ്ഞെടുപ്പിനൊരുങ്ങാൻ ജില്ല

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ വിജയയാത്ര മാർച്ച് രണ്ടിന് ജില്ലയിൽ: യാത്രയെ സ്വീകരിച്ച് തിരഞ്ഞെടുപ്പിനൊരുങ്ങാൻ ജില്ല

തേർഡ് ഐ ബ്യൂറോ

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ കേളികൊട്ട് ഒരുക്കി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന നയിക്കുന്ന വിജയയാത്ര മാർച്ച് രണ്ടിന് ജില്ലയിലെത്തും.
രാവിലെ പത്ത് മണിക്ക് കടുത്തുരുത്തി മണ്ഡലത്തിലെ കുറവിലങ്ങാട് നഗരകവാടത്തിൽ വാദ്യഘോഷങ്ങളുടേയും,മാർഗം കളിയുടെയും, പൂത്താല-
ങ്ങളുടേയും, അകമ്പടിയിൽ യാത്രയെ സ്വീകരിക്കും.

ആയിരക്കണക്കിന് പ്രവർത്തകരുടെ സാന്നിധ്യത്തിൽ ജില്ലാ അധ്യക്ഷൻ അഡ്വ: നോബിൾമാത്യു ജാഥാ നായകനെ ജില്ലയിലേക്ക് സ്വീകരിക്കും. പിന്നീട് പാല, പൊൻകുന്നം, മണർകാട്, ചങ്ങനാശ്ശേരി, തുടങ്ങിയ അഞ്ച് കേന്ദ്രങ്ങളിലെ സമ്മേളനങ്ങൾക്ക് ശേഷം ,ആറുമണിക്ക് മഹാസമ്മേളനവേദിയായ തിരുനക്കര മൈതാനതെത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്രമന്ത്രി സ്മൃതി ഇറാനി സമാപനയോഗത്തിൽ പങ്കെടുക്കും. ജില്ലയിലുടനീളം വൻവരവേൽപ്പുകളാണ് സ്വാഗത സംഘങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. നിശ്ചല ദൃശ്യങ്ങളും, കരകാട്ടവും ,പഞ്ചവാദ്യമുൾപ്പെടെയുള്ള വാദ്യഘോഷങ്ങളും, ആയിരക്കണക്കിന് സ്ത്രീകൾ അണിനിരക്കുന്ന താലപ്പൊലിയും, പുഷ്പഹാരങ്ങളും പുഷ്പവൃഷ്ഠിയും, കൊടിതോരണങ്ങളും കൊണ്ട് അലങ്കരിക്കും.

കെ.സുരേന്ദ്രനോടൊപ്പം ക്ഷണിക്കപ്പെട്ട അതിഥികൾക്ക് പ്രഭാത ,ഉച്ചഭക്ഷണ, അത്താഴ വിരുന്നുകൾ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയിലേറെക്കാലമായി ജില്ലയിലെ മണ്ഡലം അധ്യക്ഷൻമാരുടെ നേതൃത്വത്തിൽ വൻ ഒരുക്കങ്ങളാണ് നടന്നു വരുന്നത്.വിവിധ മോർച്ചകളുടെ നേതൃത്വത്തിൽ അകമ്പടിയായി ഇരുചക്രവാഹനറാലികൾ, വിവിധ മതസാമുദായിക നേതാക്കളെ നേരിട്ട് കണ്ട്ക്ഷണിക്കൽ എന്നിവ നടന്നു വരുന്നു.

ജില്ലയിലെ ആറ് സമ്മേളനങ്ങളിലായി ഒരു ലക്ഷത്തിലധികം ആളുകൾ പങ്കെടുക്കും. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ വിവിധ പാർട്ടികളിൽ നിന്നും രാജിവച്ച ആയിരത്തോളം ആളുകളെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ സമ്മേളനങ്ങളിൽ ഷാളണിയിച്ച് ജില്ലാ – സംസ്ഥാനഭാരവാഹികൾ സ്വീകരിക്കും. വിജയയാത്രയുടെ വൻ വിജയത്തിന് ജില്ലാതല സ്വാഗതസംഘം രൂപികരിച്ചു. ഭാരവാഹികളുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളായി തിരിച്ച് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി.

ജില്ലയിൽ നടക്കുന്ന ആറ് സമ്മേളനങ്ങൾക്ക് ആവേശം പകരാൻ സി. പി. രാധാകൃഷ്ണൻ,കുമ്മനം രാജശേഖരൻ,അൽഫോൻസ് കണ്ണന്താനം,
പി.കെ.കൃഷ്ണദാസ്, സി.കെ.പത്മനാഭൻ ,എന്നിവർ വിവിധ മണ്ഡലതല യോഗങ്ങളിൽ പങ്കെടുത്ത് സംസാരിക്കും. തിരുനക്കര മൈതാനത്ത് ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ നോബിൾ മാത്യൂ വിന്റെ അധ്യക്ഷതയിൽ ചേരുന്ന സമാപന യോഗം കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഉത്ഘാടനം ചെയ്യും.