play-sharp-fill
കോട്ടയത്ത്  യുവാവിനെ തല്ലിക്കൊന്ന് ഈസ്റ്റ് പൊലീസ് സ്‌റ്റേഷനു മുന്നിലിട്ട പ്രതിയെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ അടച്ചു

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് ഈസ്റ്റ് പൊലീസ് സ്‌റ്റേഷനു മുന്നിലിട്ട പ്രതിയെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ അടച്ചു

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം മുട്ടമ്പലത്ത് യുവാവിനെ തല്ലിക്കൊന്ന് ഈസ്റ്റ് പൊലീസ് സ്‌റ്റേഷനു മുന്നിലിട്ട പ്രതിയെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ അടച്ചു.

കോതമന വീട്ടിൽ പത്രോസ് മകൻ ജോമോൻ.കെ.ജോസിനെ (കേഡി ജോമോൻ -35)യാണ് കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കിയത്. കൊലപാതക കേസ്സിൽ റിമാന്റിൽ കഴിഞ്ഞുവരവെയാണ് കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് അടിസ്ഥാനത്തിൽ കോട്ടയം ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ സൂക്ഷിക്കുന്നതിന് ഉത്തരവായി. അതിൻപ്രകാരം ജോമോൻ കെ ജോസിനെ കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത സെൻട്രൽ ജയിലിലേയ്ക്കു മാറ്റി.

കൊലപാതകം, വധശ്രമം, ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിക്കുക തുടങ്ങി നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ് ഇയാൾ. കോട്ടയം ഈസ്റ്റ്, അയർക്കുന്നം പോലീസ് സ്റ്റേഷനുകളിൽ വധശ്രമം, ആയുധമുപയോഗിച്ച് ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിക്കുക, കുരുമുളക് സ്‌പ്രേ ഉപയോഗിച്ച് ആക്രമിക്കുക തുടങ്ങിയ കേസ്സുകളിൽ പ്രതിയാണ് ജോമോൻ.