play-sharp-fill
കോട്ടയത്ത് വിവിധ സ്റ്റേഷനുകളിലെ 16 കേസുകളില്‍ നിന്നും പിടിച്ചെടുത്ത കഞ്ചാവ് ജില്ലാ ഡ്രഗ് ഡിസ്പോസൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നശിപ്പിച്ചു

കോട്ടയത്ത് വിവിധ സ്റ്റേഷനുകളിലെ 16 കേസുകളില്‍ നിന്നും പിടിച്ചെടുത്ത കഞ്ചാവ് ജില്ലാ ഡ്രഗ് ഡിസ്പോസൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നശിപ്പിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ റിപ്പോര്‍ട്ട്‌ ചെയ്ത 16 കേസുകളില്‍ നിന്നും പിടിച്ചെടുത്ത 63.kg ഗഞ്ചാവ് കോട്ടയം ജില്ലാ ഡ്രഗ് ഡിസ്പോസൽ കമ്മറ്റിയുടെ തീരുമാനപ്രകാരം നശിപ്പിച്ചു.

കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്. ഐ.പി.എസ്, അഡീഷണൽ എസ്‌.പി ഷാജു പോൾ, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി രാജീവ് കുമാർ.സി, നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി. ജോണ്‍ സി എന്നിവരുടെ സാന്നിധ്യത്തിൽ ഇന്ന് കോട്ടയം ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സിലുള്ള ഇന്‍സിനേറ്ററിൽ വച്ച് കത്തിച്ചാണ് നശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group