കോട്ടയം കണമല പ്രദേശം കടുവ ഭീഷണിയില്‍ ; ഭീതിയൊഴിയാതെ പ്രദേശവാസികൾ

കോട്ടയം കണമല പ്രദേശം കടുവ ഭീഷണിയില്‍ ; ഭീതിയൊഴിയാതെ പ്രദേശവാസികൾ

സ്വന്തം ലേഖകൻ

കോട്ടയം: കണമല പ്രദേശം കടുവ ഭീഷണിയില്‍. കണമല-തുലാപ്പള്ളി റൂട്ടില്‍ വട്ടപ്പാറയിലും മാണിപ്പടിയിലും മാസങ്ങളായി കടുവയുടെയും പുലിയുടെയും സാന്നിധ്യമുള്ളതായി ദേശവാസികള്‍ പറയുന്നു. പമ്പ വനത്തോടു ചേര്‍ന്ന തുലാപ്പള്ളി, ഏഞ്ചല്‍വാലി പ്രദേശവാസികളും ഭീതിയിലാണ്.

തുലാപ്പള്ളി വട്ടപ്പാറ പുളിയന്‍കുന്നില്‍ റോഡിനോടു ചേര്‍ന്ന റബര്‍ത്തോട്ടത്തില്‍ കടുവ കൊന്നിട്ട മ്ലാവിന്‍റെ അവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലര്‍ച്ചെ ടാപ്പിംഗിന് ഇറങ്ങിയ വയറക്കുന്നേല്‍ പൊന്നച്ചന്‍ കടുവയെ ഭയന്ന് ആശുപത്രിയില്‍ ചികിത്സ തേടേണ്ടിവന്നു. ഇതിനു പിന്നാലെയാണ് റബര്‍ത്തോട്ടത്തില്‍ മ്ലാവിന്‍റെ അവശിഷ്ടം കണ്ടത്. കണമല സ്റ്റേഷനില്‍നിന്നെത്തിയ വനപാലകരും ദേശവാസികളും തെരച്ചില്‍ നടത്തിയിരുന്നു.

പ്രദേശത്ത് കാമറ സ്ഥാപിച്ച്‌ തുടര്‍ നിരീക്ഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ വര്‍ഷം പാഞ്ഞെത്തിയ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതിന്‍റെ ആഘാതം കണമലയിലുണ്ട്. കടുവയും പുലിയും ഇറങ്ങിയതോടെ ജനം ഭീതിയിലാണ്.