കോട്ടയം കാണക്കാരിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്

കോട്ടയം കാണക്കാരിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം കാണക്കാരിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരായ രണ്ടു പേർക്ക് പരിക്ക്.

വൈക്കം വടയാർ സ്വദേശി മനു മോഹൻ (21), ഏറ്റുമാനൂർ സ്വദേശി സൂരജ് പി. സുരേഷ് (23) എന്നിവർക്കാണ് പരിക്കേറ്റത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ ഭാഗത്തു നിന്നെത്തിയ ബൈക്കും എതിർ ദിശയിൽ നിന്നെത്തിയ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികരായ യുവാക്കൾ റോഡിലേക്ക് തെറിച്ചു വീണു. അപകടത്തിൽ ബൈക്കിൻ്റെ മുൻഭാഗം തകർന്നു. ഇരു വണ്ടികളുടെയും ചക്രങ്ങളും വളഞ്ഞു പോയി.

തലയ്ക്കും, കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും ചേർന്ന് ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.