65 വർഷത്തെ തൊഴിൽ ജീവിതത്തിൽ ആദ്യ സംഭവമെന്ന് കൊച്ചേട്ടൻ; കൊല്ലാട് കളത്തിക്കടവിൽ മീൻ പിടിക്കാൻ സ്ഥാപിച്ച വലയിൽ മീനിന് പകരം കുടുങ്ങിയത് പെരുമ്പാമ്പ്
സ്വന്തം ലേഖകൻ
കോട്ടയം: കൊല്ലാട് കളത്തിക്കടവിൽ മീൻ പിടിക്കാൻ സ്ഥാപിച്ച വലയിൽ മീനിന് പകരം കുടുങ്ങിയത് പെരുമ്പാമ്പ്.
വ്യാഴാഴ്ച രാവിലെയോടെയാണ് സംഭവം നടന്നത്. വലയിൽ കയറിയ മീനുകളെയെല്ലാം തിന്ന ശേഷം പുറത്ത് കടക്കാനാവാതെ കുടുങ്ങിക്കിടന്ന പെരുമ്പാമ്പിനെ രാവിലെ മീനെടുക്കാനായി എത്തിയ മീൻപിടുത്തക്കാരാണ് കണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം മീനിനെ പിടിയ്ക്കാനായി കടവിൽ രാത്രിയിൽ സ്ഥാപിച്ച വലയിലാണ് പാമ്പ് കുടുങ്ങിയത്.
രാത്രിയിൽത്തന്നെ ഇത് വലയിൽ കുടുങ്ങിയതാകാമെന്നാണ് പ്രദേശ വാസികൾ പറയുന്നത്. അതുകൊണ്ടുതന്നെ സംഭവം വനപാലകരെ അറിയിച്ചിട്ടുണ്ട്.
പെരുമ്പാമ്പിന് പരിക്ക് പറ്റിയിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല. പ്രദേശവാസിയായ കൊച്ചേട്ടനാണ് കഴിഞ്ഞ ദിവസം വൈകിട്ട് വല ഇവിടെ സ്ഥാപിച്ചത്.
65 വർഷമായി മത്സ ബന്ധനത്തിലേർപ്പെട്ടിരിക്കുന്ന തന്റെ തൊഴിൽ ജീവിതത്തിലെ ആദ്യ സംഭവമാണ് ഇതെന്ന് കൊച്ചേട്ടൻ പറയുന്നു.