play-sharp-fill
കോട്ടയം കളത്തിപടിയിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് വൻ പെൺവാണിഭം;   പ്രായത്തിന് വില പറഞ്ഞ് കച്ചവടം; സംഘത്തിൽ സീരിയൽ നടിമാരും; കഞ്ഞിക്കുഴിയിലെ ഹോംനേഴ്സിംഗ് സ്ഥാപനത്തിനും ബന്ധമെന്ന് സൂചന

കോട്ടയം കളത്തിപടിയിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് വൻ പെൺവാണിഭം; പ്രായത്തിന് വില പറഞ്ഞ് കച്ചവടം; സംഘത്തിൽ സീരിയൽ നടിമാരും; കഞ്ഞിക്കുഴിയിലെ ഹോംനേഴ്സിംഗ് സ്ഥാപനത്തിനും ബന്ധമെന്ന് സൂചന

സ്വന്തം ലേഖകൻ

കോട്ടയം: കളത്തിപടിയിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് നടക്കുന്നത് വൻ പെൺവാണിഭം.

പ്രായത്തിനും, മണിക്കൂറിനും വില പറഞ്ഞാണ് കച്ചവടം. കളത്തിപ്പടിയിലെ ഇടപാടുകാർ കാരിത്താസ് ഭാഗത്തും സമാനമായ രീതിയിൽ കച്ചവടം നടത്തുന്നതായാണ് ലഭിക്കുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘത്തിൽ പ്രായം കുറഞ്ഞ അന്യസംസ്ഥാനക്കാരായ പെൺകുട്ടികളും സീരിയൽ നടിമാരും ഉണ്ട്. മുൻപ് കുമരകം കേന്ദ്രീകരിച്ച് ഹൗസ് ബോട്ടിൽ പെൺകുട്ടികളെ എത്തിച്ച് നല്കുന്ന ഇടപാടുണ്ടായിരുന്നു.എന്നാൽ കോവിഡ് വ്യാപനംമൂലം ടൂറിസം മേഖല തകർന്നതോടെ മറ്റ് സ്ഥലങ്ങളിലായി കച്ചവടം.

കഞ്ഞിക്കുഴിയിലെ ഹോംനേഴ്സിംഗ് സ്ഥാപനത്തിൽ നിന്നും പെൺകുട്ടികളെ എത്തിക്കുന്നുണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്. വീട്ടുജോലിക്കെന്ന വ്യാജേന ലൈംഗീക ആവശ്യങ്ങൾക്ക് മാത്രമായി സ്ത്രീകളെ വിട്ടു നല്കുന്ന ഏജൻസികളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

മാസങ്ങൾക്ക് മുൻപ് മാത്രമാണ് കോട്ടയം ചന്തക്കടവിന് സമീപം വൻ പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ് നടന്നത്. രണ്ട് സ്ത്രീകളടക്കം നിരവധി പേരെ അന്ന് അറസ്റ്റ് ചെയ്തിരുന്നു.ഇവിടെ നീലച്ചിത്രനിർമ്മാണമടക്കം നടക്കുന്നുണ്ടായിരുന്നു