play-sharp-fill
കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; കോട്ടയം ജില്ലയിലെ കുപ്രസിദ്ധ ഗുണ്ട വിഷ്ണു അനിലിനെ കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ ആക്കി; നടപടി അടിപിടി കേസിൽ റിമാൻഡിൽ കഴിയവെ

കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; കോട്ടയം ജില്ലയിലെ കുപ്രസിദ്ധ ഗുണ്ട വിഷ്ണു അനിലിനെ കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ ആക്കി; നടപടി അടിപിടി കേസിൽ റിമാൻഡിൽ കഴിയവെ

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ ആക്കി.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഏറ്റുമാനൂർ പേരൂർ ഒഴുകയിൽ വീട്ടിൽ അനിൽകുമാർ മകൻ വിഷ്ണു അനിൽ (25) നെയാണ് കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളായി കോട്ടയം ജില്ലയിലെ വൈക്കം,ചങ്ങനാശ്ശേരി ഗാന്ധിനഗർ, പാലാ, ഏറ്റുമാനൂർ,കോട്ടയം ഈസ്റ്റ്‌ എന്നീ സ്ഥലങ്ങളിൽ കൊലപാതകശ്രമം, അടിപിടി, സംഘം ചേര്‍ന്ന് ആക്രമിക്കല്‍, കഞ്ചാവ് തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

ജനങ്ങളുടെ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ഏറ്റുമാനൂർ പേരൂരിൽ ഉണ്ടായ അടിപിടി കേസിൽ കോട്ടയം ജില്ലാ ജയിലിൽ റിമാൻഡിൽ കഴിഞ്ഞു വരവേയാണ് ഇയാളെ കാപ്പാ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചത്.