play-sharp-fill
ബാങ്കില്‍ പരിശോധന നടത്തിയ ദിവസം മാനേജര്‍ മുങ്ങി; നാലര ലക്ഷം രൂപയുടെ ക്രമക്കേടില്‍ അന്വേഷണം തുടങ്ങിയപ്പോള്‍ പുറത്തായത് കോടികളുടെ തട്ടിപ്പ്; മാനേജരുടെ ചതിക്ക് ഇരയായത് വ്യാപാരികളും സാധാരണക്കാരും ; കോടതിയില്‍ കീഴടങ്ങിയ കോട്ടയം ഇൻഡസൻഡ് ബാങ്ക് കലക്ടറേറ്റ് ബ്രാഞ്ച് ബാങ്ക് മാനേജര്‍ റിമാൻഡില്‍

ബാങ്കില്‍ പരിശോധന നടത്തിയ ദിവസം മാനേജര്‍ മുങ്ങി; നാലര ലക്ഷം രൂപയുടെ ക്രമക്കേടില്‍ അന്വേഷണം തുടങ്ങിയപ്പോള്‍ പുറത്തായത് കോടികളുടെ തട്ടിപ്പ്; മാനേജരുടെ ചതിക്ക് ഇരയായത് വ്യാപാരികളും സാധാരണക്കാരും ; കോടതിയില്‍ കീഴടങ്ങിയ കോട്ടയം ഇൻഡസൻഡ് ബാങ്ക് കലക്ടറേറ്റ് ബ്രാഞ്ച് ബാങ്ക് മാനേജര്‍ റിമാൻഡില്‍

സ്വന്തം ലേഖകൻ

കോട്ടയം: സഹകരണ ബാങ്കുകളിലെ തട്ടിപ്പുകള്‍ തുടർക്കഥ ആകുന്നതിനിടെ മറ്റു ബാങ്കുകളും ക്രമക്കേടിന്റെ വാർത്തകളിൽ ഉൾപ്പെടുന്നു.സ്വകാര്യ ബാങ്കുകളിലെ മാനേജർമാർ പണം തിരിമറി നടത്തുന്ന സംഭവങ്ങള്‍ അടുത്തിടെ പുറത്തുവന്നിതിന് പിന്നാലെ കോട്ടയത്തു നിന്നും ഒരു വൻ തട്ടിപ്പിന്റെ വാർത്തയാണ് പുറത്തുവരുന്നത്. കോട്ടയത്തെ ഇൻഡസൻഡ് ബാങ്കിലെ മാനേജർ നടത്തിയ വൻ തട്ടിപ്പിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. കോടികളുടെ സാമ്പത്തിക തിരിമറിയാണ് ഈ ബാങ്കിന്റെ മാനേജർ പി ജി പ്രവീണ്‍ നടത്തിയത്.

ക്രമക്കേട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഒളിവില്‍ പോയ മാനേജർ പ്രവീണ്‍ കഴിഞ്ഞ ദിവസം കീഴടങ്ങി. ബാങ്കിന്റെ ലോണ്‍ തിരിച്ചടക്കാൻ അടക്കം പലരും നല്‍കിയ പണം തിരിമറി നടത്തിയാണ് ഇയാള്‍ ക്രമക്കേട് നടത്തിയത്. പലർക്കും ലോണ്‍ അടവ് മുടങ്ങിയെന്ന നോട്ടീസ് ലഭിച്ചിരുന്നു. ഇതോടാണ് മാനേജർ നടത്തിയ സാമ്പത്തിക തട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തായത്. ലോണ്‍ അടക്കാൻ എത്തിയർക്ക് വ്യാജ രസീത് നല്‍കിയാണ് ഇയാള്‍ കബളിപ്പിച്ചത്. ഈ പണം സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ ബാങ്ക് അധികൃതർ തന്നെ ആഭ്യന്തര പരിശോധന നടത്തി. ഇതോടെയാണ് മാനേജർ പ്രവീണ്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. കോട്ടയത്തെ വ്യാപാരികളും മറ്റുസാധാരണക്കാരും അടക്കമുള്ളവരാണ് മാനേജരുടെ ചതിക്ക് ഇരയായിരിക്കുന്നത്. ബാങ്കില്‍ പരിശോധന നടത്തിയ ദിവസം പ്രവീണ്‍ മുങ്ങുകയായിരുന്നു.

ഇയാളെ കാണാനില്ലെന്ന് കാണിച്ച്‌ കുടുംബം പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണം നടന്നു കൊണ്ടിരിക്കവേയാണ് കോട്ടയം സിജെഎം കോടതിയില്‍ പ്രവീണ്‍ കീഴടങ്ങിയത്. ആദ്യം നാലര ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയാണ് ഉയർന്ന്. പൊലീസ് അന്വേഷണത്തില്‍ ഇതിനോടകം തന്നെ 50ലക്ഷം രൂപയിലേറെ രൂപയുടെ തിരിമറി ബാങ്കില്‍ നടന്നതായി വ്യക്തമായിട്ടുണ്ട്. ഈ വ്യാപ്തി കോടികളിലേക്ക് ഉയരുമെന്നാണ് പൊലീസിന്റെ നിഗമനം.

ഇന്നലെ വൈകീട്ട് കോട്ടയം കോടതിതിയില്‍ കീഴടിങ്ങിയ പ്രതിയുടെ അറസ്റ്റു രേഖപ്പെടുത്തി റിമാൻഡ് ചെയ്തിട്ടുണ്ട്. ഇതിനോടകം തന്നെ 15 പേർ ഇൻഡസൻഡ് ബാങ്ക് അധികൃതരെ പരാതിയുമായി സമീപിച്ചിട്ടുണ്ട്. വളരെ ഗൗരവമുള്ള തട്ടിപ്പാണ് ഇവിടെ അരങ്ങേയിരികിക്കുന്നത്. അതേസമയം ക്രമിക്കേട് വിവരങ്ങള്‍ പുരത്തുവന്നതോടെ പരാതി ഒതുക്കാൻ ബാങ്ക് അധികൃതരും ശ്രമം നടത്തുന്നുണ്ട്.

പത്ര മാധ്യമങ്ങളില്‍ അടക്കം വലിയ തോതില്‍ പരസ്യം നല്‍കുന്ന സ്വകാര്യ ബാങ്കാണ് ഇത്. അതുകൊണ്ട് തന്നെ സ്വാധീനം ഉപയോഗിച്ചു വാർത്തകളെ തടയാനുള്ള ശ്രമങ്ങളും നടന്നിരുന്നു. എന്നാല്‍, തട്ടിപ്പിന് ഇരയായവർ പരാതികളുമായി ഇനിയും വരാനുള്ള സാധ്യതയുണ്ട്. ആ സാഹചര്യത്തില്‍ വിശദമായ അന്വേഷണത്തിനാണ് പൊലീസിന്റെ ശ്രമം.