video
play-sharp-fill
കോട്ടയം ജില്ലയിലെ മലയോര മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷം; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ആറ് ഡോക്ടർമരടക്കം 25 ആരോഗ്യപ്രവർത്തകർക്ക് കോവിഡ്; ആശുപത്രികളിൽ കോവിഡ് പരിശോധനയ്ക്കും ചികിത്സയ്ക്കുമായി പ്രത്യേക വിഭാഗമില്ലാത്തത് രോഗ വ്യാപനത്തിനിടയാക്കുന്നു

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിലെ മലയോര മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷം.

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ആറ് ഡോക്ടർമരടക്കം 25 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്നലെ നടത്തിയ പരിശോധനയിൽ 190ൽ 130 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ മാസം 19 മുതലാണ് ജീവനക്കാരില്‍ രോഗബാധ കണ്ടുതുടങ്ങിയത്. കൂട്ടത്തോടെ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലും താല്‍ക്കാലികമായി പകരക്കാരെ നിയമിച്ചിട്ടില്ല.

ആശുപത്രിയിൽ കോവിഡ് പരിശോധനയ്ക്കും ചികിത്സയ്ക്കുമായി പ്രത്യേക വിഭാഗമില്ല.
ഉള്ളത് ഒമിക്രോൺ ഐസൊലേഷൻ വാർഡ് മാത്രമാണ്.

കോവിഡ് രോഗലക്ഷണമുള്ളവർ എത്തുന്നതും അത്യാഹിത വിഭാഗത്തിലാണ്. ഇത് രോഗ വ്യാപന തോത് വർദ്ധിപ്പിക്കുന്നു.

ഇത്​ ആശുപത്രി പ്രവര്‍ത്തനത്തെയും സാരമായി ബാധിക്കുമോയെന്ന ആശങ്കയുണ്ട്​.