കോട്ടയത്ത് രാവിലെ കനത്ത മഴ: റെയിൽവേ ട്രാക്കിലേയ്ക്കു മണ്ണിടിഞ്ഞു വീണു; ട്രെയിൻ ഗതാഗതം തടസപ്പെട്ടു; പലയിടത്തും മരങ്ങൾ കടപുഴകി വീണു; വീടുകൾ തകർന്നു; ജോസ്‌കോ ജുവലറി ഗ്രൂപ്പിന്റെ പുത്തനങ്ങാടിയിലെ വീടിന്റെ മതിലും ഇടിഞ്ഞു; ജില്ലാ ആശുപത്രിയ്ക്കു പിന്നിലെ റോഡിലും മതിൽ ഇടിഞ്ഞു വീണു

കോട്ടയത്ത് രാവിലെ കനത്ത മഴ: റെയിൽവേ ട്രാക്കിലേയ്ക്കു മണ്ണിടിഞ്ഞു വീണു; ട്രെയിൻ ഗതാഗതം തടസപ്പെട്ടു; പലയിടത്തും മരങ്ങൾ കടപുഴകി വീണു; വീടുകൾ തകർന്നു; ജോസ്‌കോ ജുവലറി ഗ്രൂപ്പിന്റെ പുത്തനങ്ങാടിയിലെ വീടിന്റെ മതിലും ഇടിഞ്ഞു; ജില്ലാ ആശുപത്രിയ്ക്കു പിന്നിലെ റോഡിലും മതിൽ ഇടിഞ്ഞു വീണു

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജില്ലയിൽ ചൊവ്വാഴ്ച അർദ്ധരാത്രി മുതലുണ്ടായ കനത്ത മഴയിൽ വൻ നാശ നഷ്ടം. കോട്ടയം നഗരമധ്യത്തിൽ രണ്ടിടത്താണ് റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു വീണത്. കോട്ടയം മുട്ടമ്പലത്തും, ഗാന്ധിനഗറിലും മണ്ണിടിഞ്ഞു വീണ് ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു. പലയിടത്തും റോഡിലേയ്ക്കു മരങ്ങൾ കടപുഴകി വീണും, റോഡിൽ വെള്ളക്കെട്ടായും ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.

ചുങ്കം ജംഗ്ഷനിൽ മരം വീണ് റോഡ് ഗതാഗതം തടസപ്പെട്ടപ്പോൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

   

ജോസ്‌കോ ജുവലറി ഗ്രൂപ്പിന്റെ പുത്തനങ്ങാടിയിലെ വീടിന്റെ മതിൽ ഇടിഞ്ഞ ദൃശ്യം

 

മുട്ടമ്പലത്ത് റെയിൽവേ ട്രാക്കിലേയ്ക്കു മണ്ണിടിഞ്ഞപ്പോൾ

   

ജില്ലാ ആശുപത്രിയ്ക്കു സമീപം റോഡിലേയ്ക്കു മഞ്ഞിടിഞ്ഞു വീണപ്പോൾ

ബുധനാഴ്ച പുലർച്ചെയാണ് മുട്ടമ്പലത്തും, ഗാന്ധിനഗറിലും റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു വീണത്. മുട്ടമ്പലത്ത് തുരങ്കത്തിനു മുന്നിലുള്ള ഭാഗത്താണ് റെയിൽവേ ട്രാക്കിലേയ്ക്കു മണ്ണിടിഞ്ഞു വീണത്. ട്രെയിനിനൊപ്പം ഉയരുമുള്ള ഭാഗമാണ് ഇവിടെ. ഇടിഞ്ഞു വീണ മണ്ണിനടിയിൽ റെയിൽവേയുടെ വൈദ്യുതി പോസ്റ്റുകളും പെട്ടിട്ടുണ്ട്. ഇതോടെയാണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടത്. ഇതേ തുടർന്നു തിരുവനന്തപുരം എറണാകുളം സ്‌പെഷ്യൽ ട്രെയിൻ ചങ്ങനാശേരിയിൽ യാത്ര അവസാനിപ്പിച്ചു.

ഗാന്ധിനഗറിലും സമാന രീതിയിൽ തന്നെയാണ് റെയിൽവേ ട്രാക്കിലേയ്ക്കു മണ്ണിടിഞ്ഞിരിക്കുന്നത്. ഉയർന്ന ഭാഗത്തെ മണ്ണ് ട്രാക്കിലേയ്ക്കു അപ്രതീക്ഷിതമായി ട്രാക്കിലേയ്ക്കു ഇടിഞ്ഞു വീഴുകയായിരുന്നു. ട്രെയിനുകൾ ഈ സമയം ഇതുവഴി കടന്നു വരാതിരുന്നതിനാൽ അപകടം ഒഴിവായി.

ജോസ്‌കോ ജുവലറി ഗ്രൂപ്പിന്റെ പുത്തനങ്ങാടിയിലെ വീടിന്റെ മതിലും കനത്ത മഴയിൽ ഇടിഞ്ഞ് റോഡിലേയ്ക്കു വീണിട്ടുണ്ട്. കളത്തിപ്പടി കാരാണി കലുങ്കിൽ കനത്ത മഴയിൽവെള്ളക്കെട്ട് ഉണ്ടായി ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. ചുങ്കം കവലയിൽ നിന്ന വലിയ മരം കനത്ത മഴയിൽ റോഡിലേയ്ക്കു കട പുഴകി വീണു. ഉടൻ തന്നെ മരം വെട്ടിമാറ്റിയതിനാൽ അപകടം ഒഴിവായി. കഴിഞ്ഞ ദിവസം ഈ മരത്തിന്റെ കൊമ്പുകൾ വെട്ടിമാറ്റിയിരുന്നു. അതുകൊണ്ടു അപകടം ഒഴിവായി.

പാലാ കൊഴുവനാൽ ഫാത്തിമ ആശുപത്രിയ്ക്കും കവലയ്ക്കും ഇടയിലുണ്ടായ കനത്ത മഴയിൽ വീടിന്റെ മുറ്റം റോഡിലേയ്ക്കു ഇടിഞ്ഞു വീണ് കനത്ത നാശം ഉണ്ടായിട്ടുണ്ട്. കോട്ടയം നഗരമധ്യത്തിൽ ശീമാട്ടിയുടെ സമീപത്തു കൂടി സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫിസ് ഭാഗത്തേയ്ക്കുള്ള റോഡിൽ മതിൽ ഇടിഞ്ഞു വീണു. ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടിട്ടുണ്ട്. ശീമാട്ടിയുടെ സമീപത്താണ് ജനറൽ ആശുപത്രിയിലെ നഴ്‌സിംങ് കോളേജിന്റെ മതിൽ ഇടിഞ്ഞു വീണത്.