കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ വ്യാപക മഴ; മൂന്നിലവിൽ ഉരുൾപൊട്ടി; മുണ്ടക്കയം വണ്ടൻപതാലിൽ വെള്ളപ്പൊക്കം; പാലത്തിൽ കുടുങ്ങി കിടന്ന മൂന്ന് പേരെയും രക്ഷപ്പെടുത്തി; ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ വ്യാപക മഴ; മൂന്നിലവിൽ ഉരുൾപൊട്ടി; മുണ്ടക്കയം വണ്ടൻപതാലിൽ വെള്ളപ്പൊക്കം; പാലത്തിൽ കുടുങ്ങി കിടന്ന മൂന്ന് പേരെയും രക്ഷപ്പെടുത്തി; ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിലെ കാഞ്ഞിരപ്പള്ളി മീനച്ചിൽ താലൂക്കുകളിൽ ശക്തമായ മഴ.

തുടർച്ചയായി ചെയ്യുന്ന മഴയേ തുടർന്ന് മീനച്ചിൽ താലൂക്കിലെ മൂന്നിലവിൽ ഉരുൾപൊട്ടലുണ്ടായതായിട്ടുണ്ട്. ഇതോടെ മൂന്നിലവ് ടൗണിലും വെള്ളം കയറി. ഇതുമായി ബന്ധപ്പെട്ട് നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പള്ളി താലൂക്കിലെ മുണ്ടക്കയം വണ്ടൻപതാലിൽ എട്ടോളം വീടുകളിൽ വെള്ളം കയറിയതായി റിപ്പോർട്ടുണ്ട്. ‘ആളുകളെ മാറ്റിപ്പാർപ്പിക്കുവാനുള്ള നടപടി സ്വീകരിച്ചതായി കാഞ്ഞിരപ്പള്ളി താലൂക്കിൽ നിന്നും അറിയിച്ചു.

അതേ സമയം വണ്ടൻപതാലിൽ നിന്നും ടിആർ ആന്റ് ടി എസ്റ്റേറ്റിലേക്കുള്ള പാലത്തിൽ കുടുങ്ങിക്കിടന്നവരെ കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥർ എത്തി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.


കനത്ത മഴയേ തുടർന്ന് ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്
ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ-0481 2565400, 2566300, 9446562236, 9188610017.
താലൂക്ക് കൺട്രോൾ റൂമുകൾ: മീനച്ചിൽ-04822 212325, ചങ്ങനാശേരി-0481 2420037, കോട്ടയം-0481 2568007, 2565007, കാഞ്ഞിരപ്പള്ളി-04828 202331, വൈക്കം-04829 231331.