play-sharp-fill
കോട്ടയത്ത് മലയോര മേഖലകളിൽ കനത്ത മഴ ; നിർത്താതെയുള്ള പെരുമഴയിൽ ആശങ്കയോടെ പ്രളയമേഖലയിലെ ജനങ്ങൾ; കൂട്ടിക്കൽ ചപ്പാത്ത്, മുണ്ടക്കയം കോസ് വേയും നിറഞ്ഞ് കവിഞ്ഞു; കുട്ടിക്കാനം ഐഎച്ച്ആർഡി കോളേജിന് സമീപം ഉരുൾപൊട്ടി; കെ കെ റോഡിൽ വൻ ​ഗതാ​ഗതക്കുരുക്ക്; കൂട്ടിക്കൽ  ചപ്പാത്തിൽ നിന്നും യുവാവിനെ ഒഴുക്കിൽപെട്ട് കാണാതായി

കോട്ടയം: കൂട്ടിക്കൽ, ഇളംകാട്, മുണ്ടക്കയം, കോരുത്തോട്, എരുമേലി മേഖലകളിൽ ഇടവേളയില്ലാതെ പെരുമഴ തുടരുകയാണ്. കൂട്ടിക്കൽ ചപ്പാത്തും, മുണ്ടക്കയം കോസ് വേയും നിറഞ്ഞ് വെള്ളം ഒഴുകുകയാണ്. ഇതോടെ പ്രളയബാധിത മേഖലയിലെ ജനങ്ങൾ ഭീതിയിലാണ്.

കുട്ടിക്കാനം ഐഎച്ച്ആർഡി കോളേജിന് സമീപം ഉരുൾപൊട്ടിയതായി സൂചനയുണ്ട്. കുത്തൊഴുക്ക് കൂടാതെ കല്ലും മണ്ണും വീണ് കെ കെ റോഡിൽ ​ഗതാ​ഗത തടസമുണ്ടായി. വലിയ ​ഗതാ​ഗതക്കുരുക്കാണ് ഇവിടെ.

ഇന്നലെ ഉരുൾപൊട്ടിയ മൂന്നിലവ് ടൗണിൽ വെള്ളം കയറി. ഇന്ന് രാവിലെ ഈരാറ്റുപേട്ടയിലെ കടകളിലും വെള്ളം കയറി. റോഡിലും സമീപപ്രദേശങ്ങളിൽ വെള്ളം കയറിയതോടെ ജനജീവിതം താറുമാറായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണിമലയാറ്റിൽ ജലനിരപ്പുയർന്നതോടെ മുണ്ടക്കയം കോസ് വേയിൽ വെള്ളം കയറി. പുല്ലകയാറിന് കുറുകെയുള്ള കൂട്ടിക്കൽ ചപ്പാത്തും വെള്ളത്തിനടിയിലായി.

മുണ്ടക്കയം കൂട്ടിക്കൽ ചപ്പാത്തിൽ നിന്നും റിയാസ്, കുന്നുംപറമ്പിൽ ( 45) എന്നയാളെ ഒഴുക്കിൽപെട്ട് കാണാതായതായി സൂചനയുണ്ട്