play-sharp-fill
കോട്ടയം കുടയംപടിയിലുള്ള ഗ്രാൻഡ് ബാർ ഹോട്ടലിൽ മദ്യപിക്കാൻ എത്തിയവരെ സോഡാ കുപ്പിക്ക് എറിഞ്ഞു വീഴ്ത്തി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ

കോട്ടയം കുടയംപടിയിലുള്ള ഗ്രാൻഡ് ബാർ ഹോട്ടലിൽ മദ്യപിക്കാൻ എത്തിയവരെ സോഡാ കുപ്പിക്ക് എറിഞ്ഞു വീഴ്ത്തി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ

 

കോട്ടയം: കുടയംപടിയിൽ ഗ്രാൻഡ് ബാർ ഹോട്ടലിൽ യുവാക്കളുമായുള്ള വാക്ക് തർക്കം സംഘർഷത്തിൽ കലാശിച്ചു. അയ്മനം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബാർ ജീവനക്കാരായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശിയായ കെ.ആർ രാഹുൽ (36), ആലപ്പുഴ സ്വദേശിയായ രതീഷ് എം.പി (40), കോട്ടയം സ്വദേശിയായ ബോബി ജേക്കബ്(41) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

 

കഴിഞ്ഞ ദിവസം രാത്രി 10:30 മണിയോടുകൂടി അയ്മനം സ്വദേശിയായ യുവാവും, സുഹൃത്തുക്കളും കുടയംപടി ഭാഗത്ത് പ്രവർത്തിക്കുന്ന ബാറിൽ മദ്യപിക്കാൻ എത്തിയിരുന്നു. അവിടെവെച്ച് ബാറിലെ ഗ്ലാസ് ഇവർ പൊട്ടിച്ചതുമായി ബന്ധപ്പെട്ട് ജീവനക്കാരുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും, തുടർന്ന് ജീവനക്കാർ ഇവരെ ബിയർ കുപ്പികളും, മറ്റും ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.

 

സംഘർഷത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. പരാതിയെ തുടർന്ന് വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ പിപുടികൂടി. വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ ശ്രീകുമാർ എം, എസ്.ഐ റിൻസ്.എം.തോമസ്, എ.എസ്.ഐ സജി ജോസഫ്, സി.പി.ഓ മാരായ ദിലീപ് വർമ, രഞ്ജിത്ത്.ജി, രതീഷ് കെ.എൻ, രവീഷ് കെ. എസ്, സലമോന്‍, രാജീവ്കുമാർ കെ.എൻ എന്നിവർ ചേർന്ന് പ്രതികളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജതമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group