play-sharp-fill
ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരിക്കരുത്; സർവകലാശാലകളിൽ ഫത്വവയുമായി താലിബാൻ; സ്വകാര്യ – സർക്കാർ സർവകലാശാലകൾക്ക് നോട്ടീസ്

ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരിക്കരുത്; സർവകലാശാലകളിൽ ഫത്വവയുമായി താലിബാൻ; സ്വകാര്യ – സർക്കാർ സർവകലാശാലകൾക്ക് നോട്ടീസ്

ഇന്റർനാഷണൽ ഡെസ്‌ക്

കാബൂൾ: യുദ്ധത്തിലൂടെ, ആയുധങ്ങളും കൈവശം വച്ച് അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിച്ചെടുത്ത അധികാരത്തിന്റെ മറവിൽ ഫത്വ പ്രഖ്യാപിച്ച് താലിബാൻ. ഓരോ ദിവസം കഴിയുന്തോറും കൂടുതൽ കൂടുതൽ നാട്ടുകാരെ ദ്രോഹിക്കുകയാണ് താലിബാൻ. ഇതിനിടെയാണ് ഇപ്പോൾ പുതിയ പ്രഖ്യാപനവുമായി താലിബാൻ ഭരണകൂടം രംഗത്ത് എത്തിയിരിക്കുന്നത്. ഏറ്റവും ഒടുവിൽ സർവകലാശാലകളിൽ യുവാക്കളും യുവതികളും ഒന്നിച്ചിരിക്കരുത് എന്നാണ് ഇപ്പോൾ താലിബാൻ ഫത്വ പ്രഖ്യാപിച്ചിരിക്കുന്നത്.


അഫ്ഗാനിസ്താനിൽ പെൺകുട്ടികളും ആൺകുട്ടികളും ഒരേ ക്ലാസിൽ ഇരുന്ന് പഠിക്കരുതെന്ന ഫത്വ പുറപ്പെടുവിച്ച് താലിബാൻ. ഹെറാത്ത് പ്രവിശ്യയിലുള്ള സർക്കാർ, സ്വകാര്യ സർവകലാശാലകൾക്കാണ് താലിബാൻ ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. . സമൂഹത്തിലെ തിന്മകൾ വർദ്ധിച്ചുവരുന്നതിനുള്ള പ്രധാന കാരണം ഇത്തരം വിദ്യാഭ്യാസമാണെന്നാണ് താലിബാന്റെ വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു വിഭാഗക്കാർക്കും വ്യത്യസ്ത ക്ലാസുകൾ സജ്ജീകരിക്കണമെന്നാണ് താലിബാൻ നിർദ്ദേശം നൽകിയത്. സർവകലാശാല അദ്ധ്യാപകർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ഉടമകൾ എന്നിവരുമായി താലിബാൻ അധികൃതർ മൂന്ന് മണിക്കൂറോളം ചർച്ച നടത്തിയതിന് ശേഷമാണ് ഫത്വ പുറപ്പെടുവിച്ചത്.

അഫ്ഗാനിസ്താനിൽ നിലവിൽ ആൺകുട്ടികുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്ന വിദ്യാഭ്യസ സംവിധാനവും വെവ്വേറെ ക്ലാസുകളിൽ പഠിക്കുന്ന സംവിധാനവുമുണ്ട്. എന്നാൽ രാജ്യത്തെ സർക്കാർ-സ്വകാര്യ സർവകലാശലകളിൽ ഒന്നിച്ചിരുന്നുള്ള വിദ്യാഭ്യാസമാണ് തുടർന്ന് പോരുന്നത്. അതേ സമയം പുരുഷ വിദ്യാർത്ഥികൾക്ക് വനിതാ അദ്ധ്യാപകരും തിരിച്ചും ക്ലാസെടുക്കുന്നതിന് തടസമില്ല