2800 കോടി രൂപ ഉടൻ കോട്ടയത്തെത്തും; കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചു കഴിഞ്ഞു; സൗദി അറേബ്യയിൽ നിന്ന് പണം റിലീസ് ചെയ്ത് കിട്ടാൻ അഞ്ച് കോടി രൂപ ഉടൻ വേണം;  മോൻസൺ മാവുങ്കലിനെ വെല്ലുന്ന തട്ടിപ്പ് സംഘം കോട്ടയത്ത്; സംഘത്തിൽ നിരവധി കേസുകളിൽ പ്രതിയായ യുവതിയും; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

2800 കോടി രൂപ ഉടൻ കോട്ടയത്തെത്തും; കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചു കഴിഞ്ഞു; സൗദി അറേബ്യയിൽ നിന്ന് പണം റിലീസ് ചെയ്ത് കിട്ടാൻ അഞ്ച് കോടി രൂപ ഉടൻ വേണം; മോൻസൺ മാവുങ്കലിനെ വെല്ലുന്ന തട്ടിപ്പ് സംഘം കോട്ടയത്ത്; സംഘത്തിൽ നിരവധി കേസുകളിൽ പ്രതിയായ യുവതിയും; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: പുരാവസ്തുകൾ വിറ്റയിനത്തിൽ 2800 കോടി രൂപ ഉടൻ കോട്ടയത്തെത്തുമെന്നും കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതായും, സൗദി അറേബ്യയിൽ നിന്ന് പണം റിലീസ് ചെയ്ത് കിട്ടാൻ അഞ്ച് കോടി രൂപ ഉടൻ വേണമെന്നും പറഞ്ഞ് നഗരത്തിൽ വൻ തട്ടിപ്പ്

മോൻസൺ മാവുങ്കലിനെയും വെല്ലുന്ന തട്ടിപ്പാണ് കോട്ടയത്ത് നടക്കുന്നത്.
രാജഭരണകാലത്തെ പുരാവസ്തുക്കൾ സൗദി അറേബ്യയിൽ വിറ്റയിനത്തിൽ 2800 കോടി രൂപ ഉടൻ കോട്ടയത്ത് എത്തുമെന്നും ഈ പണം വിട്ടു കിട്ടുന്നതിന് കേന്ദ്ര സർക്കാരിന് അഞ്ച് കോടി രൂപ നല്കണമെന്നുമാണ് തട്ടിപ്പുകാർ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിശ്വാസ്യതയ്ക്കായി 500 രൂപയുടെ മുദ്രപത്രത്തിൽ കേന്ദ്ര സർക്കാരിന്റെ മുദ്രയും സീലുമുള്ള രേഖകളും ഇവരുടെ കൈവശം ഉണ്ട്. ഒരു ലക്ഷം രൂപ മുതലാണ് പിരിച്ചെടുക്കുന്നത്. നല്കുന്ന പണം പതിനഞ്ച് ദിവസം കൊണ്ട് ഇരട്ടിയാക്കി തിരികെ നല്കാമെന്നാണ് വാഗ്ദാനം.

ടിബി റോഡിലെ ഇന്ത്യൻ കോഫി ഹൗസിന് സമീപമാണ് കഴിഞ്ഞ ഒരാഴ്ച്ചയായി തട്ടിപ്പ് സംഘം ചർച്ചകൾ നടത്തി വരുന്നത്. അനുപമ തീയറ്ററിന് എതിർവശമുള്ള ഒറ്റഷട്ടർ കടമുറിയിൽ പ്രവർത്തിക്കുന്ന ചെറുകിട വസ്ത്ര വ്യാപാരശാലയാണ് ഇവരുടെ സങ്കേതം.

ഈ തട്ടിപ്പ് സംഘം മുൻപ് സ്വർണ്ണ ചേന, റൈസ്പുള്ളർ, ഇറീഡിയം, താഴികക്കുടം തുടങ്ങിയവ കച്ചവടം നടത്തി നഗരത്തിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തവരാണ്. പുളിമൂട് ജംഗ്ഷനിലെ രണ്ട് വ്യാപാരികളെ തകർത്ത് തരിപ്പണമാക്കിയതും ഇതേ സംഘമാണ്.

പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിന് വേണ്ടി മുൻപ് വൻ തോതിൽ പിരിവ് നടത്തി കുപ്രസിദ്ധിയാർജിച്ചയാളാണ് മുൻ പള്ളി പ്രസിഡന്റ് കൂടിയായ ഇവരുടെ നേതാവ്.