‘ലക്ഷക്കണക്കിനു പൂക്കളും ചെടികളും’,വിസ്മയിപ്പിക്കുന്ന കാഴ്ചകൾ…!കോട്ടയം നാഗമ്പടം മൈതാനിയില്‍ നടക്കുന്ന ഫ്ളവര്‍ ഷോയില്‍ തിരക്കേറുന്നു.
സ്വന്തം ലേഖിക
കോട്ടയം:കെത്രിഎയുടെ ആഭിമുഖ്യത്തില്‍ ഇരുപതിനായിരം സ്‌ക്വയര്‍ ഫീറ്റില്‍ ഒരുക്കിയിരിക്കുന്ന ഫ്ളവര്‍ ഷോയില്‍ ലക്ഷക്കണക്കിനു പൂക്കളും ചെടികളുമുണ്ട്. ഈര്‍ക്കിലില്‍ നിര്‍മിച്ച ഭീമാകാര രൂപങ്ങള്‍, കൊത്തു പണികളാല്‍ നിര്‍മിച്ച ശില്പങ്ങള്‍, പച്ചക്കറികള്‍ കൊണ്ടു നിര്‍മിച്ച രൂപങ്ങള്‍, വിദേശത്ത് മാത്രമുള്ള സസ്യഫല വൃക്ഷങ്ങള്‍, ചെടികള്‍, 80ല്‍പ്പരം വ്യാപാര സ്റ്റാളുകള്‍, ഫുഡ്‌കോര്‍ട്ട് എന്നിവ മേളയിലെ പ്രത്യേകതകളാണ്.
കുട്ടികള്‍ക്കായി അമ്യൂസ്‌മെന്‍റ് പാര്‍ക്കുകളും ക്രമീകരിച്ചിട്ടുണ്ട്. ദിവസവും വൈകുന്നേരം 5.30 മുതല്‍ വിവിധ കലാപരിപാടികളും നടക്കും. ഇന്നു വൈകുന്നേരം 5.30മുതല്‍ ക്രിസ്മസ് രാവ്, നാളെ വൈകുന്നേരം 5.30മുതല്‍ ചലച്ചിത്ര-ടിവി താരങ്ങള്‍ നയിക്കുന്ന മെഗാഷോയും ഉണ്ടായിരിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0