play-sharp-fill
കോട്ടയത്ത്‌ നെഞ്ചുവേദന വന്നയാൾ വീടിനകത്ത് കുടുങ്ങി: ജീവൻ രക്ഷിച്ച് അഗ്നി രക്ഷാസേന

കോട്ടയത്ത്‌ നെഞ്ചുവേദന വന്നയാൾ വീടിനകത്ത് കുടുങ്ങി: ജീവൻ രക്ഷിച്ച് അഗ്നി രക്ഷാസേന

 

പാമ്പാടി: നെഞ്ചുവേദനയെത്തുടർന്നു പുറത്തിറങ്ങാൻ കഴിയാതെ വീടിനകത്ത് കുടുങ്ങിയ പാമ്പാടി സ്വദേശിയായ സാബു ചാക്കോ(67)യെ ആണ് അഗ്നിരക്ഷാസേന രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ആയിരുന്നു സംഭവം.

 

നെഞ്ചുവേദനയെത്തുടർന്നു തളർന്നിരുന്ന സാബു സഹോദരനെയും കുടുംബത്തെയും വീട്ടിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. എന്നാൽ, വീട് തുറക്കാൻ കഴിയാതെ വന്നതോടെ സാബുവിനെ സിറ്റൗട്ടിൽ നിന്ന് കണ്ടുനിൽക്കാനേ സഹോദരനും കുടുംബത്തിനും കഴിഞ്ഞുള്ളൂ. വീടിന്റെ എല്ലാ വാതിലുകൾക്കു അകത്തുനിന്നും കുറ്റിയിട്ടിരുന്നു, കൂടാതെ രണ്ട് ഇരുമ്പുപട്ടകൾ വീതം ഘടിപ്പിച്ചു ബന്ധിച്ചിരുന്നതിനാൽ വീട് തുറക്കാനോ ചവിട്ടിപ്പൊളിക്കാനോ കഴിയാതെ വന്നു. തുടർന്ന് അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.

 

പാമ്പാടിയിൽ നിന്ന് സ്‌റ്റേഷൻ ഹൗസ് ഓഫിസർ വി.വി.കുമാറിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേന ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ജനൽ അറത്തുമാറ്റി അകത്തെ വാതിൽ ചവിട്ടിപ്പൊളിച്ച് ആളെ പുറത്തെത്തിച്ചു. തുടർന്ന് ആംബുലൻസിൽ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group