ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മാർച്ച് മൂന്നിന്; ഏഴരപ്പൊന്നാന ദർശനം മാർച്ച് പത്തിന്; ആറാട്ട് മാർച്ച് പന്ത്രണ്ടിന്; ഏറ്റുമാനൂരിന് ഇനി ഉത്സവനാളുകൾ
കോട്ടയം: ഉത്സവകാലത്തിന് ഏറ്റുമാനൂർ തയ്യാറെടുക്കുന്നു. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ക്ഷേത്രത്തിൽ വിപുലമായ ഉത്സവത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നത്. ഇത്തവണ തിരുവുത്സവത്തിന് കൊടിയേറുന്നത് മാർച്ച് മൂന്നിനാണ്. ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം മാർച്ച് പത്തിനും, ആറാട്ട് മാർച്ച് പന്ത്രണ്ടിനും നടക്കും.
തൃക്കൊടിയേറ്റ് മാർച്ച് മൂന്നിന് രാവിലെ 9.30 നും 10.15 നുമിടയിൽ ക്ഷേത്രം തന്ത്രി ചെങ്ങന്നൂർ താഴമൺ മഠം കണ്ഠര് രാജീവരുടെയും, മേൽശാന്തി മൈവാടി പത്മനാഭൻ സന്തോഷിന്റെയും മുഖ്യകാർമ്മികത്വത്തിൽ നടക്കും.
ഒന്നാം ഉത്സവത്തിന് രാവിലെ നാലുമണിക്ക് നിർമ്മാല്യ ദർശനം. ചോറ്റാനിക്കര സുഭാഷ് നാരായണ മാരാരും സംഘവും അവതരിപ്പിക്കുന്ന സ്പെഷ്യൽ പഞ്ചവാദ്യം. ചലച്ചിത്ര പിന്നണി ഗായകൻ പ്രശാന്ത് പുതുക്കരി നയിക്കുന്ന ഭക്തിഗാനമേള, സർപ്പം പാട്ട്, സംഗീതസദസ് എന്നിവ നടക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ഷേത്രത്തിൽ മുല്ലയ്ക്കൽ ശേഖരൻ, ഗുരുവായൂർ നന്ദൻ, പല്ലാട്ട് ബ്രഹ്മദത്തൻ , കാഞ്ഞിരക്കാട്ട് ശേഖരൻ , ഉഷശ്രീ ദുർഗാപ്രസാദ്, വായ്പൂർ ഗംഗാധരൻ, ചൈത്രം അച്ചു, നടയ്ക്കൽ ഉണ്ണികൃഷ്ണൻ എന്നീ ആനകളെ എഴുന്നെള്ളിക്കും.
രണ്ടാം ഉത്സവത്തിന് രാവിലെ ഏഴിന് ശ്രീബലി, ഉച്ചയ്ക്ക് ഒരുമണിക്ക് ഉത്സവബലിദർശനം, വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി വേല സേവ കുടക്കീഴിൽ വിളക്ക് ദർശനം എന്നിവ നടക്കും. മൂന്നാം ഉത്സവത്തിന് സംഗീതസദസ്സ്, ഓട്ടംതുള്ളൽ, ഗാനസുധ എന്നിവ നടക്കും. നളചരിതം മൂന്നാം ദിവസം കഥകളി. നാലാം ദിവസമായ മാർച്ച് ആറിന് ഉച്ചയ്ക്ക് ഒരു മണിയ്ക്കു ക്ഷേത്രത്തിൽ ഉത്സവബലി ദർശനം. വൈകിട്ട് അഞ്ചിന് കാഴ്ച ശ്രീബലി. വേല, സേവ. രാത്രി ഒൻപതിന് വിളക്ക്. രാത്രി ഒൻപതിന് കലാമണ്ഡപത്തിൽ നളചരിതം നാലാം ദിവസം കഥകളി.
അഞ്ചാം ഉത്സവദിവസമായ മാർച്ച് ഏഴ് തിങ്കളാഴ്ച, രാവിലെ ഏഴിന് ശ്രീബലി. രാവിലെ പത്തിന് ഓട്ടൻതുള്ളൽ. ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദർശനം. വൈകിട്ട് അഞ്ചിന് കാഴ്ച ശ്രീബലി, വേല -സേവ. അഞ്ചാം ഉത്സവത്തിന് കഥകളി സരയൂ പ്രവേശം.
ആറാം ഉത്സവ ദിവസമായ മാർച്ച് എട്ടിന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഉത്സവബലി ദർശനം. വൈകിട്ട് അഞ്ചിന് കാഴ്ച ശ്രീബലി , വേല, സേവ എന്നിവ നടക്കും. രാത്രി ഒൻപതിന് വിളക്ക് അരങ്ങേറും. ഏഴാം ഉത്സവദിവസമായ മാർച്ച് ഒൻപതിന് രാവിലെ ഏഴിന് ശ്രീബലി. 11.30 ന് ഓട്ടൻതുള്ളൽ. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഉത്സവബലി ദർശനം. രാത്രി ഒൻപതിന് കലാ മണ്ഡപത്തിൽ വൈക്കം വിജയലക്ഷ്മിയുടെ ഗായത്രിവീണ സംഗീത നിശ.
എട്ടാം ഉത്സവത്തിന് എന്ന പത്മശ്രീ ജയറാം പാർട്ടി സംഘടിപ്പിക്കുന്ന സ്പെഷ്യൽ പഞ്ചാരിമേളം. പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി പാർട്ടിയുടെ ക്ലാസിക്കൽ ഡാൻസ്, ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും വലിയവിളക്ക് എന്നിവ നടക്കും.
ഒൻപതാം ഉത്സവ ദിവസമായ മാർച്ച് 11 ന് ക്ഷേത്രത്തിൽ പള്ളിവേട്ട നടക്കും.ഒമ്പതാം ഉത്സവത്തിന് പള്ളിവേട്ട, പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ആൻഡ് പാർട്ടി നയിക്കുന്ന മേജർസെറ്റ് പഞ്ചാരിമേളം . തിമില കുലപതി വീരശൃംഖല ജേതാവ് ചോറ്റാനിക്കര സുഭാഷ് നാരായണ മാരാരും സംഘവും അവതരിപ്പിക്കുന്ന സ്പെഷ്യൽ പഞ്ചവാദ്യം. രാത്രി ഒൻപതിന് ദുർഗാ വിശ്വനാഥിന്റെയും സംഘത്തിന്റെയും ഭക്തിഗാനമേള , രാത്രി 12 ന് പള്ളിവേട്ട, ദീപക്കാഴ്ച എന്നിവ നടക്കും.
പത്താം ഉത്സവമായ മാർച്ച് 12 ന് ആറാട്ട് നടക്കും. ഉച്ചയ്ക്ക് 12ന് ആറാട്ട് ബലി, ആറാട്ട് എഴുന്നള്ളിപ്പ് വൈകിട്ട് അഞ്ചിന് ആറാട്ട് പുറപ്പാട് ആറിന് നാദസ്വരക്കച്ചേരി, ഒമ്പതിന് സംഗീതസദസ്സ് തുടർന്ന് ആറാട്ട് എഴുന്നള്ളിപ്പ്, ആറാട്ട് വരവ് കൊടിയിറക്ക് എന്നിവയോടെ തിരുവത്സവത്തിവ് സമാപനമാകും.