play-sharp-fill
കോട്ടയം കണമലയിൽ അയ്യപ്പന്മാർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറെ പുറത്തെടുത്തത് ബസിന്റെ മുൻ ഭാഗം വെട്ടിപ്പൊളിച്ച്

കോട്ടയം കണമലയിൽ അയ്യപ്പന്മാർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറെ പുറത്തെടുത്തത് ബസിന്റെ മുൻ ഭാഗം വെട്ടിപ്പൊളിച്ച്

സ്വന്തം ലേഖകൻ

എരുമേലി: അയ്യപ്പ ഭക്തന്മാർ സഞ്ചരിച്ചിരുന്ന ബസ് എരുമേലി കണമലയിൽ വെച്ച് നിയന്ത്രണം വിട്ട് റോഡരികിൽ ഇടിച്ചു നിന്നു. ആന്ധ്രയിൽ നിന്നും അയ്യപ്പന്മാരുമായി എത്തിയ ബസാണ് അപകടത്തിൽൽപ്പെട്ടത്.

ഇന്ന് പുലർച്ചയോടെയാണ് അപകടം സംഭവിച്ചത്. ആന്ധ്രയിൽ നിന്നുള്ള 35 ഓളം അയ്യപ്പന്മാരുമായി പമ്പയിലേയ്ക്കു പോകുകയായിരുന്ന ബസ് അട്ടിവളവിൽ വച്ച് നിയന്ത്രണം നഷ്ടമായി താഴേയ്ക്കു തെന്നി നീങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻ ഭാഗം പൂർണമായും തകർന്നു.

അപകടത്തെ തുടർന്ന് ബസിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ, ബസിന്റെ മുൻ ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

യാത്രക്കാരിൽ ഒരാളായ അയ്യപ്പഭക്തന്റെ കൈ ഒടിഞ്ഞിട്ടുമുണ്ട്. അപകടത്തെ തുടർന്നു ഇരുപത് മിനിറ്റോളം എരുമേലി – പമ്പ റോഡിൽ ഗതാഗതം തടസപ്പെട്ടു.