Spread the love

കോട്ടയം : ഈരയിൽക്കടവ് റോഡിൽ മുപ്പായിപ്പാടത്ത് നടുറോഡിൽ കക്കൂസ് മാലിന്യം തള്ളി. ടാങ്കർ ലോറിയിൽ എത്തിയ സംഘത്തെ തടഞ്ഞ് പ്രതിഷേധിച്ച് നാട്ടുകാർ.

video
play-sharp-fill

ടാങ്കർ ലോറി ടാപ്പ് തുറന്ന് വച്ച് നടുറോഡിലൂടെ മുന്നോട്ട് നീങ്ങി. പ്രതിക്ഷേധവുമായി നാട്ടുകാർ ലോറി തടഞ്ഞു.

നടുറോഡിൽ മാലിന്യം നിക്ഷേപിക്കുന്നത് ഇവിടെ നിത്യയസംഭവമാണ്. നാട്ടുകാർനിരവധി തവണ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ലായെന്നും ആരോപണമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്തു കൂടി നടക്കാനാവാത്ത അതിരൂക്ഷമായ ദുർഗന്ധമാണ്. ഈരയിൽക്കടവ് റോഡിൽ രാത്രിയിൽ വെളിച്ചമില്ലാത്തതാണ് ഈ സാമൂഹ്യ വിരുദ്ധ സംഘങ്ങൾക്കു തണലാകുന്നത്. രാത്രിയുടെ മറവിലെത്തുന്ന ആളുകളാണ് ഇവിടെ റോഡരികിൽ മാലിന്യം തള്ളുന്നത്.