play-sharp-fill
കോട്ടയത്ത് എലിക്കുളം സ്വദേശിയായ പന്ത്രണ്ടുകാരിയ്ക്കു കൊറോണ: ആകെ ചികിത്സയിൽ 44 പേർ; മുണ്ടക്കയം പാറത്തോട് സ്വദേശിനിയും ഏറ്റുമാനൂർ സ്വദേശിനിയും രോഗ വിമുക്ത

കോട്ടയത്ത് എലിക്കുളം സ്വദേശിയായ പന്ത്രണ്ടുകാരിയ്ക്കു കൊറോണ: ആകെ ചികിത്സയിൽ 44 പേർ; മുണ്ടക്കയം പാറത്തോട് സ്വദേശിനിയും ഏറ്റുമാനൂർ സ്വദേശിനിയും രോഗ വിമുക്ത

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോവിഡ്-19 ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടു യുവതികൾ രോഗമുക്തരായി.


മെയ് 25ന് മഹാരാഷ്ട്രയിൽനിന്ന് വന്ന പാറത്തോട് സ്വദേശിനി(31)ക്കും മെയ് 26ന് കുവൈറ്റിൽനിന്ന് വന്ന ഏറ്റുമാനൂർ സ്വദേശിനി(40)ക്കുമാണ് രോഗം ഭേദമായത്. ഇരുവരും വീട്ടിലേക്ക് മടങ്ങി. ഇതോടെ ജില്ലയിൽ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 44 ആയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് ലഭിച്ച 235 പരിശോധനാ ഫലങ്ങളിൽ 234 എണ്ണവും നെഗറ്റീവാണ്. ഇന്ന് 240 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.

മെയ് 28ന് മുംബൈയിൽനിന്നെത്തി ഹോം ക്വാറൻറയിനിൽ കഴിഞ്ഞിരുന്ന എലിക്കുളം സ്വദേശിനിയായ 12 വയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു. മാതാപിതാക്കൾക്കൊപ്പമാണ് കുട്ടി എത്തിയത്. മാതാപിതാക്കളുടെ സാമ്പിൾ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.

നിലവിൽ കോട്ടയം ജില്ലക്കാരായ 45 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിൽ ഒരാൾ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്-