video
play-sharp-fill
ഇടയരുതേ ആനകളെ….!  മയക്കുവെടി വെയ്ക്കാൻ തോക്കുണ്ട്, പക്ഷെ പൊട്ടില്ലെന്ന് മാത്രം;   കോട്ടയത്തെ മൃഗസംരക്ഷണ വകുപ്പിന്‍റെ തോക്ക് തകരാറില്‍

ഇടയരുതേ ആനകളെ….! മയക്കുവെടി വെയ്ക്കാൻ തോക്കുണ്ട്, പക്ഷെ പൊട്ടില്ലെന്ന് മാത്രം; കോട്ടയത്തെ മൃഗസംരക്ഷണ വകുപ്പിന്‍റെ തോക്ക് തകരാറില്‍

സ്വന്തം ലേഖിക

കോട്ടയം: ജില്ലയില്‍ ഇടയുന്ന ആനകളെ മയക്കുവെടി വെയ്ക്കാന്‍ ജില്ലാ മൃഗസംരക്ഷണ വകുപ്പിന് സ്വന്തമായി തോക്ക് ഉണ്ട് പക്ഷേ പൊട്ടില്ലെന്ന് മാത്രം.

ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന്‍റെ പക്കലുള്ള ഏക തോക്കാണ് പണിമുടക്കിയിരിക്കുന്നത്. കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് ആനയെ മയക്കുവെടി വയ്ക്കാനുള്ള തോക്ക് തകരാറിലാണെന്ന് എലിഫെന്‍റ് സ്ക്വാഡ് ഡോക്ടര്‍ തന്നെ വ്യക്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏതെങ്കിലും ആന ഇടഞ്ഞ് മയക്കുവെടി വയ്ക്കാനുള്ള സാഹചര്യം ഉണ്ടായാല്‍ ദേവസ്വം ബോര്‍ഡിന്‍റെ കൈവശമുള്ള തോക്ക് എടുക്കുമെന്ന് ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ.ഷാജി പണിക്കശേരി പറഞ്ഞു.

ജില്ലയിലെ 352 ക്ഷേത്രങ്ങളിലാണ് ആന എഴുന്നള്ളത്ത് ഉള്ളത്. അടുത്ത വര്‍ഷം പുതിയ തോക്ക് വാങ്ങുന്നതിനുള്ള തീരുമാനം ആയിട്ടുണ്ട്.

ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലടക്കം ഉത്സവ കാലമായിട്ടും തോക്കിന്‍റെ തകരാര്‍ സമയബന്ധിതമായി പരിഹരിക്കാന്‍ കഴിയാത്തത് ഗുരുതര വീഴ്ചയാണെന്ന് ആന ഉടമകളുടെ സംഘടന ഭാരവാഹികള്‍ പറഞ്ഞു.

ആനകളെ വെടിവയ്ക്കുന്നതിന് വൈദഗ്ധ്യമുള്ള ഡോക്ടര്‍ക്ക് എലിഫന്‍റ് ഓണേഴ്സ് ഫെഡറേഷന്‍ സ്വന്തം നിലയില്‍ തോക്ക് വാങ്ങി നല്‍കിയിട്ടുണ്ട്.