പൊൻകുന്നത്ത് വീട് കുത്തിത്തുറന്ന് ഇലക്ട്രോണിക് സാധനങ്ങളും മറ്റും മോഷണം നടത്തിയ പ്രതി പിടിയിൽ
സ്വന്തം ലേഖകൻ
പൊന്‍കുന്നം: മോഷ്ടിച്ച വാഹനത്തിൽ സഞ്ചരിച്ച് ആളില്ലാത്ത വീട് കുത്തിതുറന്ന് ഇലക്ട്രോണിക് സാധനങ്ങളും മറ്റും മോഷണം നടത്തുന്ന പ്രതി പൊലീസ് പിടിയിൽ.
കൊല്ലം സ്വദേശി കുളത്തൂര്‍ക്കോണം നന്ദു ഭവനിൽ തീവെട്ടി ബാബു എന്നറിയപ്പെടുന്ന ബാബു[63]വാണ് പിടിയിലാണ്. ഇയാളുടെ ബാഗില്‍ നിന്നും ഇലക്ട്രോണിക് സാധനങ്ങളും മറ്റു മോഷണ വസ്തുക്കളും, കണ്ടെടുത്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞായറാഴ്ച രാത്രി പത്ത് മണിക്ക് പൊൻകുന്നത്തുള്ള ഒരു വീട്ടിൽ മോഷണം നടത്തിയ കേസിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 14 ഓളം കേസ്സുകളിലെ പ്രതിയാണ് ഇയാൾ. മോഷ്ട്ടിച്ച വാഹനത്തില്‍ സഞ്ചരിച്ച് ആളില്ലാത്ത വീടുകളില്‍ കയറി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.
കോട്ടയം ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ്പ ഐ.പി.എസിന്റെ നിര്ദേശാനുസ്സരണം കാഞ്ഞിരപ്പള്ളി ഡി,വൈ.എസ്.പി. ,കെ ബാബുക്കുട്ടന്റെ നേതൃത്വത്തില്‍ പൊന്‍കുന്നം എസ് എച്ച് ഒ സജിന്‍ എല്‍ , പൊന്‍കുന്നം പ്രിന്‍സിപ്പല്‍ എസ്.ഐ..രാജേഷ് ടി ജി, സീനിയെര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ . ജോഷി ജോസഫ്, . ബിവിന്‍ കരുണാകരന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പൊന്‍കുന്നം പോലീസ് കോട്ടയം ജില്ലാ സൈബര്‍ സെല്ലിന്റെയും ഡോഗ് സ്ക്വാഡിന്റെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൃത്യം നടന്നു കേവലം ഒറ്റ ദിവസത്തിനുള്ളില്‍ പ്രതിയെ തിരിച്ചറിഞ്ഞ് കണ്ടെത്തി അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.