കോട്ടയം ജില്ലയിൽ നാളെ (22/03/23) നാട്ടകം, തീക്കോയി, പൈക ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം: ജില്ലയിൽ നാളെ (22/03/23) നാട്ടകം, തീക്കോയി, പൈക ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1.നാട്ടകം സെക്ഷൻ്റെ പരിധിയിൽ വരുന്ന കോടിമത, മനോരമ, മണിപ്പുഴ, മൂലേടം മേൽപ്പാലം ,കണ്ണൻ കര എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
2. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന,തുമ്പശ്ശേരി, മാവടി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്
Whatsapp Group 1 | Whatsapp Group 2 |Telegram Group
3. പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുകളേപ്പീടിക, കണ്ടം, വാഴമറ്റം ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
4.നീണ്ടൂർ സെക്ഷൻ പരിധിയിൽ ശസ്തങ്കൽ ഭാഗത്തു ലൈനിൽ വർക്ക് നടക്കുന്നതിനാൽ രാവിലെ9 മുതൽ 5 മണി വരെ ഈ ഭാഗത്തു വൈദ്യുതി മുടങ്ങും
5. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എള്ളുകലാ,SBT ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
6. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാമൂട് ടൗൺ, ഇറ്റലി മഠം, ലൂർദ്, മിനി എസ്റ്റേറ്റ് എന്നീ ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മുതൽ വൈകുന്നേരം 4 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
7. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തടത്തിമാക്കൽ പടി ട്രാൻസ്ഫോമറിൽ 11.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും