play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (16/12/2022) തീക്കോയി, അയർക്കുന്നം, ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (16/12/2022) തീക്കോയി, അയർക്കുന്നം, ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ നാളെ (16/12/2022) തീക്കോയി, അയർക്കുന്നം, ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന കല്ലേകുളം, തീക്കോയി വാട്ടർ സപ്ലൈ, തീക്കൊയി പഞ്ചായത്ത് പടി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ചു മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഒറ വക്കൽ, ഒറ വക്കൽമില്ല്, കരൺ കാർട്ടൺ ,വടക്കൻ മണ്ണൂർ, ഓമത്തിൽ, എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിലുള്ള ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.

3. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പറക്കവെട്ടി, കുന്നക്കാട് , ബാലികാ ഭവൻ, ചെറുകരക്കുന്ന്, കോച്ചേരി, മലേപ്പറമ്പ് ,മഞ്ചാടിക്കര, വാഴപ്പള്ളി അമ്പലം , വാര്യത്തുകുളം, വാര്യർ സമാജം , പോത്തോട് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും .

4. കുറവിലങ്ങാട് സെക്ഷന്റെ പരിധിയിൽ ഞരളം കളം, ഡീപോൾ കരി കുളം, ഗൈയ്ക്കോ, നസ്രത്ത് ഹിൽ തുടങ്ങിയ സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 4 വരെ വൈദ്യുതി മുടങ്ങും.

5.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8.30 മുതൽ 5. 30 വരെ കൊണ്ടാട് സ്കൂൾ, കൊണ്ടാട് പള്ളി,കൊണ്ടാട് അമ്പലം,കൂടപ്പുലം ഷാപ്പ്, കൂടപ്പുലം അമ്പലം, പാമ്പുതുക്കി, J And B ക്രഷർ, കാന്റീൻ, ചിറകണ്ടം, വാഴക്കൻ, വളക്കാട്ടുകുന്ന് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

6. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പ രിധിയിൽ വരുന്ന ഗ്രാമറ്റം , മാലം പാലം , പഴയിടത്തു പടി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

7. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇടനാട്ടുപാടി, വൈ. എം. എ എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

8. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാറക്കൽ കടവ് ,തുരുത്തി എന്നീ ട്രാൻസ്ഫോർമറുകളിൽ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

9. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള , സദനം വില്ലേജ്, കരിബിൽ അംബലം, ആക്കളം, ബേദേ സ്ത , സായിപ്പ് കവല എന്നി ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5 മണി വരെ വൈദ്യുതി മുടക്കം ഭാഗികമായി ഉണ്ടാകുന്നതായിരിക്കും.