കോട്ടയം ജില്ലയിൽ നാളെ (11/11/2022) അയ്മനം, കുറിച്ചി, അതിരമ്പുഴ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (11/11/2022) അയ്മനം, കുറിച്ചി, അതിരമ്പുഴ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ നാളെ (11/11/2022) അയ്മനം, കുറിച്ചി, അതിരമ്പുഴ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1. അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള പൂന്തറക്കാവ്, അയ്മനം, പാണ്ഡവം, എന്നീ പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നിറപറ, തുരുത്തിപള്ളി, എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെയും ഉദയ ട്രാൻസ്‌ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

3. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ കാരിത്താസ് റെയിൽവെഗേറ്റ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

4. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ KSTP റോഡ് വർക്ക് നടക്കുന്നതിനാൽ, സബ്‌സ്റ്റേഷൻ മുതൽ ചെമ്മനം പടി, ഗാന്ധിനഗർ ജംഗ്ഷൻ വരെ 2 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

5. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പണ്ടകശ്ശാലക്കടവ്, വണ്ടിപ്പേട്ട 1, എല്ലുകുഴി, വെട്ടിത്തുരുത്ത് ചർച്ച്, വെട്ടിത്തുരുത്ത് SNDPഎന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 8:30 മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും .

6. രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8.30 മുതൽ 5. 30 വരെ ഇടനാട് സ്കൂൾ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.