കോട്ടയം ജില്ലയിൽ ഇന്ന് (22-10-2022) ചങ്ങനാശ്ശേരി, പൂഞ്ഞാർ, കൂരോപ്പട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ ഇന്ന് (22-10-2022) ചങ്ങനാശ്ശേരി, പൂഞ്ഞാർ, കൂരോപ്പട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തിരുമല, മലേക്കുന്ന്, പെരുന്ന ഈസ്റ്റ്, എൻ എസ് എസ് കോളജ്, മൈത്രി, ഉറവ കമ്പനി, ശ്രീശങ്കര എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും .
Whatsapp Group 1 | Whatsapp Group 2 |Telegram Group
2. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എച്ച് ടി ടച്ചിങ് വർക്ക് ഉള്ളതിനാൽ വെട്ടിപ്പറമ്പ്, നെല്ലിക്കച്ചാൽ, തണ്ണിപ്പാറ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 4 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
3. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ആലപ്പാട്ടുപടി, ചാത്തനാംപതാൽ , പാനാപ്പള്ളി ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും പാറാമറ്റം,തോട്ടപ്പള്ളി, കൊച്ചു പറമ്പ്,ചോകോംപറമ്പ്, കന്നുകുഴി, പങ്ങട , ആനിവേലി കവല,മൂത്തേടം ഭാഗങ്ങളിൽ ഭാഗീകമായും വൈദ്യുതി മുടങ്ങും.
4. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കുഴിപ്പുരയിടം, സോന ട്രാൻസ്ഫോമറുകളിൽ രാവിലെ 10 മുതൽ വൈകിട്ട് 3 വരെ വൈദ്യുതി മുടങ്ങും.
5. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ കോട്ടമുറി, പമ്പ്ഹൗസ്, കാരീസ്ഭവൻ, പാലച്ചുവട്, തച്ചിലേട്ട് റോഡ്, ആനമല എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.30 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.
6. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അറുതൂട്ടി, കുരിശുപള്ളി, എരുത്തിക്കൽ, തിരുവാതുക്കൽ,മുഞ്ഞനാട്, ഇളംമ്പള്ളി, മാണിക്കുന്നം, പാറപ്പാടം എന്നീ ഭാഗങ്ങളിൽ രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.