play-sharp-fill
കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ മാർച്ച് 26 ശനിയാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.


അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ ജാനകിമുക്ക് – യൂണിവേഴ്സിറ്റി റോഡ്, ആലൻഞ്ചേരിപ്പടി, ഗുരുമന്ദിരം, കൊട്ടാരമ്പലം എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ 5.30 വരെ ഭാഗികമായി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ രാവിലെ 9:00 മുതൽ 5 വരെ പൊൻപുഴ, കല്യാണിമുക്ക് എന്നീ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വരുന്ന പ്രേദേശങ്ങളിൽ വൈദ്യുതി. മുടങ്ങും.

കോട്ടയം സെൻട്രൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കാരാപ്പുഴ ,TB ജംഗ്ഷൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി തടസ്സപ്പെടും.

പൈക സെക്ഷന്റെ പരിധിയിൽ വരുന്ന വിളക്കുമാടം, മല്ലികശ്ശേരി, ഏഴാം മൈൽ, കുരുവിക്കൂട്, എബിസ് ഭാഗങ്ങളിൽ രാവിലെ 9മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മുൻസിപ്പാലിറ്റി വർക്കുമായി ബന്ധപ്പെട്ട് റെയിൽവേ ജംഗ്‌ഷൻ മുതൽ കോഹിന്നൂർ വരെ രാവിലെ 7:30 മുതൽ 11 മണി വരെയും കുറ്റിശ്ശേരിക്കടവ് , ഞാറ്റുകാല മുതൽ വാഴപ്പള്ളി അമ്പലം വരെ രാവിലെ 10 മുതൽ 3 വരെയും വൈദ്യുതി മുടങ്ങും.

മണർകാട് പെരുമാനൂർകുളം, കണിയാങ്കുന്ന് കുഴിപ്പുരയിടം, പാലമുറി, നാലുമണിക്കാറ്റ്, കോട്ടമുറി ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

കോട്ടയം ഈസ്റ്റ് മങ്ങാട്ടുമന, കുമാരനെല്ലൂർ, നീലിമംഗലം, എസ്. എച്ച് മൗണ്ട്, ജൂബിലി റോഡ്, ദേവപ്രഭ, മിൽമ, മടുക്കാനി ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

കുറുപ്പന്തറ സെക്ഷൻ പരിധിയിൽ പനന്താനം, വഞ്ചിപുരയ്ക്കൽ , എസ് എൻവി സ്കൂൾ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ഗാന്ധിനഗർ സെക്ഷൻ പരിധിയിൽ പിണംചിറകുഴി, തൊമ്മൻ കവല, കുമരംകുന്ന്, കണിയാകുളം, പെരുമ്പടപ്പ് ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.