play-sharp-fill
കോട്ടയം ജില്ലയിൽ നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;  വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ കാണാം

കോട്ടയം ജില്ലയിൽ നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ കാണാം

സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ മാർച്ച് ഒൻപത് ബുധനാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ കാണാം

മീനടം സെക്ഷൻ പരിധിയിൽ ഉള്ള അമ്പലക്കവല,കുന്നത്തു പടി, കുരുവികാട്, പ്രവീൺ റബ്ബർ, വട്ടോലി, ടോംസ് പൈപ്പ്, അനികോൺ, നെടുമറ്റം, രാജമറ്റം, മാടത്താനി, തേക്കനാട്ട്, കങ്ങഴകുന്നു, പാമ്പൂർകവല, മണലേൽ പ്പീടിക ട്രാൻസ്‌ഫോർമറുകളിൽ നാളെ (09/03/22) 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

വാകത്താനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പള്ളിക്കടവ് ഭാഗത്ത്‌ നാളെ 9/3/2022ബുധനാഴ്ച രാവിലെ , 9 മുതൽ അഞ്ചു വരെയും, രേവതിപ്പടി ഭാഗത്ത്‌ രാവിലെ 9 മണി മുതൽ ഉച്ചക്ക് രണ്ടു മണി വരെയും വൈദുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെല്ലിയൊഴുക്കം, TB സെൻ്റർ, ബെന്നിസ്, ശീമാട്ടി, ആശിർവാദ്, നിഷ, അഗർവാൾ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ 9/3/2022 ബുധനാഴ്ച രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വെട്ടിക്കുഴക്കുന്ന്, കപ്പലിക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ ഭാഗീകമായും, തലക്കുളം, മഠം,വൈറ്റ് ഹൗസ്, മുത്തോലി ബാങ്ക്, കൊവേന്ത എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5 മണി വരെ പൂർണ്ണമായും വൈദ്യുതി മുടങ്ങും.

ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ഫലാഹിയ , ഉറവ കോളനി , സൗപർണ്ണിക ബൈപ്പാസ് , സദനം അക്ഷര നഗർ, പാറാട്ട് അമ്പലം , ഞാറ്റുകാല , പെരുന്ന അമ്പലം , റോഷൻ , ടെൻസിംഗ് , പൂവത്താർ എന്നീ ട്രാൻസ്ഫോർമർകളിൽ രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.

ചെങ്ങളം സബ് സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പ്രദേശങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും
വാകത്താനം സെക്ഷൻ പരിധിയിൽ വാകത്താനംപള്ളിക്കടവ് ഭാഗത്ത്‌ രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും

ചെങ്ങളം സബ് സ്റ്റേഷൻ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ രാവിലെ 8 മുതൽ 5 വരെ കുമരകം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

കോട്ടയം ഈസ്റ്റ് സെക്ഷൻ പരിധിയിൽ ഈരയിൽ കടവ് ഭാഗത്ത്‌ നാളെ (09/03/2022) 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും

പാമ്പാടി സെക്ഷന്റെ പരിധിയിൽ 7-)0 മൈൽ, ജെ ടി എസ് ഭാഗങ്ങളിൽ (09-03-22)10 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.