play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (14.07.2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (14.07.2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ നാളെ (14.07.2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.

1. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ ജാസ്സ്, കുറ്റിയക്കവല, പൂഴിക്കനട എന്നിവിടങ്ങളിൽ വ്യാഴാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. പാല ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തീപ്പെട്ടി കമ്പനി, പൂതക്കുഴി, നെടുമ്പാറ, പോണാട്,കരൂർ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

3. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മഞ്ഞാമറ്റം ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

4. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കെ ഫോൺ വർക്കു മാ യി ബന്ധപ്പെട്ട് വാരിയത്ത്കുളം, വാര്യർ സമാജം ,ആണ്ടവൻ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

5. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചുങ്കം., ചാലുകുന്ന്, സി എൻ ഐ, ദേശാഭിമാനി, വാഴേ മഠം ശവക്കോട്ട, ടിബി റോഡ്, മിൽക്ക് .
എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

6. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പുതുപ്പള്ളി No: 2 ട്രാൻസ്ഫോമറിൽ നാളെ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

7. പൈക സെക്ഷന്റെ പരിധിയിൽ വരുന്ന കുന്നപ്പള്ളിക്കുളം, കൂട്ടുങ്കൾ, കുരുവിക്കൂട്, പാമ്പോലി , ഏഴാം മൈൽ ഭാഗങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.