കോട്ടയം ജില്ലയിൽ നാളെ (9-6-2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (9-6-2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ നാളെ (9-6-2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

കുറുപ്പന്തറ സെക്‌ഷൻ പരിധിയിൽ മാൻ വെട്ടം, പൂവാശേരി, മേമ്മുറി ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മൂത്തേടം, പങ്ങട , കൊച്ചുപറമ്പ്, മാതൃമല ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കുറിച്ചി സെക്ഷൻ്റെ പരിധിയിൽ വ്യാഴാഴ്ച രാവിലെ 9.30 മണി മുതൽ വൈകുന്നേരം 4.30 വരെ എണ്ണയ്ക്കാച്ചി റ, പുലിക്കുഴി, പുത്തൻപാലം, പി പി ചെറിയാൻ, കോൺകോർഡ്, നടപ്പുറം, അമ്മാനി എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇഞ്ചക്കാട്ട് കുന്ന്, ഗ്യാസ് ഗോഡൗൺ, നിലയ്ക്കൽ പള്ളി ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വില്ലൂന്നി, വൈദ്യൻ പടി, ദിവാൻ പൈപ്പ്, കുട്ടമ്പുറം, പിണഞ്ചിറകുഴി ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും.

പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തഴവേലി, കൊച്ചു കൊട്ടാരം, മനക്കുന്ന്, കപ്പലിക്കുന്ന് ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

രാമപുരം സെക്ഷന്റെ പരിധിയിൽ വരുന്ന ഗാന്ധി പുരം, ഏഴാച്ചേരി , ഇരുപത്തെട്ടു കുന്ന് , കുറിഞ്ഞി , നീറന്താനം ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.