കോട്ടയം എലിക്കുളത്ത് ഉപതിരഞ്ഞെടുപ്പിനിടെ എൽഡിഎഫ് യുഡിഫ്  സംഘർഷം ; യുഡിഎഫ് സ്ഥാനാർത്ഥിയുടെ മകന് പരിക്കേറ്റു

കോട്ടയം എലിക്കുളത്ത് ഉപതിരഞ്ഞെടുപ്പിനിടെ എൽഡിഎഫ് യുഡിഫ് സംഘർഷം ; യുഡിഎഫ് സ്ഥാനാർത്ഥിയുടെ മകന് പരിക്കേറ്റു

സ്വന്തം ലേഖകൻ

കോട്ടയം : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് നടക്കുന്നതിനിടെ കോട്ടയം എലിക്കുളം പഞ്ചായത്ത് ഇളങ്ങുളം വാര്‍ഡില്‍ എല്‍ഡിഎഫ് – യുഡിഎഫ് സംഘര്‍ഷം.

യുഡിഎഫ് സ്ഥാനാര്‍ഥി ജെയിംസ് ജീരകത്തിലിന്റെ മകന്‍ ജിന്‍സ് ജെ. ജീരകത്തിലിന് മര്‍ദ്ദനമേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജെ. എ ചാക്കോയുടെ മകനാണ് ജെയിംസ്.

കേരള കോണ്‍ഗ്രസ് (എം ) എല്‍ഡിഎഫിലേക്ക് വന്നതിന്റെ പശ്ചാത്തലത്തില്‍ യുഡിഎഫ്. കോട്ടയായ ഇളങ്ങുളം വാര്‍ഡില്‍ ഇത്തവണ കടുത്ത മത്സരമാണ്.

കഴിഞ്ഞ തവണ ഒരു റിബല്‍ സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. മന്ത്രിയും, എംഎല്‍എമാരുമാണ് പ്രചരണം നയിച്ചത്.

ഇരുമുന്നണികളും വാര്‍ഡ് പിടിക്കാനുള്ള കടുത്ത പോരാട്ടത്തിലായിരുന്നു.

സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ പതിനഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്.