Spread the love

കുമരകം: വടക്കുംകര പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വി. ജോൺ നെപുംസ്യാനോസിന്റെ തിരുനാൾ മെയ് 14, 15, 16 തീയതികളിൽ ആഘോഷിക്കും. 14 -ന് വൈകുന്നേരം 4.30ന് ഇടവക വികാരി ഫാ. തോമസ് പുത്തൻപുരയിൽ കൊടിയേറ്റു കർമ്മം നിർവഹിക്കും.

video
play-sharp-fill

തുടർന്ന് വി. കുർബാന സിമിത്തേരി സന്ദർശനം -ഫാ. ജയ്ജിൻ കല്ലൂരം സിഎംഐ, തുടർന്ന് ഇടവക ദിനം, സംഗീത സന്ധ്യ, സ്നേഹവിരുന്ന്
15ന് രാവിലെ 7ന് വി. കുർബാന, ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം-ഫാ. ജോജോ അത്തിക്കളം സി എം ഐ, വൈകുന്നേരം ആറിന് വി. യാക്കോബ് ശ്ലീഹായുടെ കുരിശടിയിൽ ലദീഞ്ഞ്

തുടർന്ന് പ്രദക്ഷിണം പള്ളിച്ചിറ കുരിശടിയിലേക്ക്, തുടർന്ന് പള്ളിയിലേക്ക് പ്രദക്ഷിണം -ഫാ. എബിൻ ഓലിക്കൽ, തുടർന്ന് പള്ളിക്ക് ചുറ്റും പ്രദക്ഷിണം, പ്രസംഗം- ഫാ. മിജോ എം സി ബി എസ്.
പ്രധാന തിരുനാൾ ദിനമായ 16ന് രാവിലെ 9ന് ആഘോഷമായ തിരുനാൾ കുർബാന,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസംഗം -ഫാ. ജോസഫ് ആര്യപ്പള്ളി എം സി ബി സ്, തുടർന്ന് തിരുനാൾ പ്രദക്ഷിണം കായൽ കുരിശടിയിലേക്ക്-ഫാ. എബ്രഹാം തയ്യിൽ, ഉച്ചകഴിഞ്ഞ് 2ന് കൊടിയിറക്ക്.