
ചങ്ങനാശേരി: ഒരു വർഷത്തിനകം പൂർത്തിയാക്കാൻ കരാറെടുത്ത ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് നിര്‍മാണം നിലച്ചു. മൂന്നാഴ്ചയായി നിര്‍മാണ ജോലികള്‍ നടക്കുന്നില്ല.
യുദ്ധംമൂലം വിദേശനിര്‍മിത സ്റ്റീല്‍ സാമഗ്രികള്‍ എത്താന്‍ വൈകുന്നതാണ് നിര്‍മാണം വൈകാന്‍ കാരണമെന്നാണ് പറയുന്നത്. ഇത് ശരിയാണോ എന്നു സംശയമുണ്ട്. എന്നാൽ വ്യക്തത വരുത്താൻ ആയിട്ടില്ല.
2025 ഏപ്രില്‍ രണ്ടിനാണ് പുതിയ ടെര്‍മിനലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ബസ് സ്റ്റാന്‍ഡ് അടച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നായിരുന്നു കരാറുകാരുമായി കെഎസ്ആര്‍ടിസി ഉണ്ടാക്കിയ വ്യവസ്ഥ. സ്റ്റാന്‍ഡിന്റെ രണ്ടു നിലകള്‍ അതിവേഗത്തില്‍ പൂര്‍ത്തീകരിച്ചെങ്കിലും ഇപ്പോള്‍ നിര്‍മാണം സ്തംഭിച്ചിരിക്കുകയാണ്.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് സ്റ്റാന്‍ഡിന്റെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. 7.15 കോടി രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് ലഭിച്ചിരുന്നത്. 6.23 കോടി രൂപയ്ക്കാണ് ഊരാളുങ്കല്‍ നിർമാണം ഏറ്റെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റാന്‍ഡിന്റെ അലങ്കാര ജോലികള്‍ക്കുള്ള സ്റ്റീല്‍ ഇനങ്ങള്‍ വിദേശത്തുനിന്ന് എത്തിക്കാനായിരുന്നു പദ്ധതി. പശ്ചിമേഷ്യൻ യുദ്ധം മൂലം ഈ സാമഗ്രികള്‍ കപ്പലില്‍ കുടുങ്ങിയതാണ് പ്രശ്നങ്ങള്‍ക്കു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നതെങ്കിലും വ്യക്തത വരുത്താന്‍ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ തയാറായിട്ടില്ല.
നിയമസഭാ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരും മുന്‍പേ സ്റ്റാന്‍ഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നു കൊടുക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. നിര്‍മാണം പൂര്ത്തികരിക്കാഞ്ഞതിനാല് ഇതു സാധിച്ചില്ല.
നിര്‍മാണം വേഗത്തിലാക്കണം
കോട്ടയം ഭാഗത്തേക്കുള്ള കെഎസ്ആര്‍ടിസി ബസുകള്‍ നിര്‍മാണത്തിലിരിക്കുന്ന ബസ് സ്റ്റാന്‍ഡിനു മുമ്പിലും തിരുവല്ല ഭാഗത്തേക്കുള്ള ബസുകള്‍ ചങ്ങനാശേരി മുനിസിപ്പല്‍ ഓഫീസിനുമുമ്പിലും നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്.
ഇത് തിരക്കുള്ള എന്‍എച്ച്-183(എംസി)റോഡില്‍ ഗതാഗത തടസത്തിനു കാരണമാകുന്നുണ്ട്. പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നതിനുമുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് തുറന്നുകൊടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
[9:49 AM, 5/11/2026] SOMAN: Shared Via Malayalam Editor : http://bit.ly/mtmandroid







