ഡൽഹിയിൽ കൊറോണാ ബാധിതൻ ആശുപത്രിയിൽ നിന്നും ചാടിപ്പോയി ! രാജ്യ തലസ്ഥാനത്ത് ആരോഗ്യ പ്രവർത്തകരടക്കമുള്ള മലയാളികൾ കൊറോണാ ഭീതിയിൽ; പ്രതിരോധ പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ല; കൊറോണ സ്ഥിരീകരിച്ച നിരവധി രോഗികൾ ആശുപത്രിയിൽ നിന്നും ചാടിപ്പോയി; മലയാളി ഡോക്ടറുടെ വെളിപ്പെടുത്തൽ തേർഡ് ഐ ന്യൂസ് ലൈവിനോട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഇവിടെ കേൾക്കാം

ഡൽഹിയിൽ കൊറോണാ ബാധിതൻ ആശുപത്രിയിൽ നിന്നും ചാടിപ്പോയി ! രാജ്യ തലസ്ഥാനത്ത് ആരോഗ്യ പ്രവർത്തകരടക്കമുള്ള മലയാളികൾ കൊറോണാ ഭീതിയിൽ; പ്രതിരോധ പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ല; കൊറോണ സ്ഥിരീകരിച്ച നിരവധി രോഗികൾ ആശുപത്രിയിൽ നിന്നും ചാടിപ്പോയി; മലയാളി ഡോക്ടറുടെ വെളിപ്പെടുത്തൽ തേർഡ് ഐ ന്യൂസ് ലൈവിനോട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഇവിടെ കേൾക്കാം

Spread the love

എ.കെ ശ്രീകുമാർ

കോട്ടയം: കൊറോണയെ പ്രതിരോധിക്കാൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ മൂക്കിനു താഴെ, രാജ്യ തലസ്ഥാനത്ത് പ്രതിരോധപ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ല. ആശുപത്രികളിൽ പോലും മാസ്‌കും കയ്യുറയുമില്ലാതെ ആരോഗ്യപ്രവർത്തകർ മരണ ഭയത്തിൽ. ആശുപത്രിയിൽ എത്തി പരിശോധന നടത്തി രോഗം സ്ഥിരീകരിച്ചവർ പോലും, പുറത്തിറങ്ങി  സൈര്യവിഹാരം നടത്തുന്നു. രാജ്യ തലസ്ഥാനത്ത് മരണം താണ്ഡവമാടാനൊരുങ്ങുമ്പോൾ, മലയാളികളായ ആരോഗ്യ പ്രവർത്തകർ ഭീതിയിലാണ്. ഇതിനിടെയാണ് ഡൽഹിയിലെ ആരോഗ്യമേഖലയിൽ നടക്കുന്ന ഗുരുതരമായ വീഴ്ചകൾ മലയാളിയായ ഡോക്ടർ തേർഡ് ഐ ന്യൂസ് ലൈവിനു മുന്നിൽ വെളിപ്പെടുത്തിയത്.

ആ വെളിപ്പെടുത്തൽ ഇവിടെ കേൾക്കാം…

തേർഡ് ഐ ന്യൂസ് ലൈവ് എഡിറ്റോറിയൽ ടീം ഇവരെ ബന്ധപ്പെട്ടതോടെയാണ് വിവരം പുറത്തറിങ്ങത്. ഡൽഹിയിലെ ഒരു ആശുപത്രിയിൽ എത്തിയ രോഗി കോവിഡ് രോഗം സ്ഥിരീകരിച്ച ശേഷം ആശുപത്രിയിൽ നിന്നും ഓടിരക്ഷപെട്ടു എന്ന വാർത്ത അറിഞ്ഞാണ് തേർഡ് ഐ ന്യൂസ് സംഘം ഇവരെ ബന്ധപ്പെട്ടത്. വാർത്ത സ്ഥിരീകരിച്ച ഡോക്ടർ, സംഭവത്തിന്റെ തീവ്രത ഓരോ വാക്കുകളിലൂടെയും വെളിപ്പെടുത്തിയത് ഞെട്ടലോടെ മാത്രമാണ് കേട്ടിരിക്കാൻ സാധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിയെന്നു ആളുകൾ വാഴ്ത്തിയ അരവിന്ദ് കേജ്രിവാളിന്റെ ഡൽഹിയിൽ ആരോഗ്യ വിഭാഗം നിശ്ചലമാണ് എന്ന് ഡോക്ടറുടെ വെളിപ്പെടുത്തൽ തെളിയിക്കുന്നു. കഴിഞ്ഞ ദിവസം രാവിലെ ഇവിടെ ആശുപത്രിയിൽ എത്തിയ 34 വയസുകാരനാണ് രോഗം സ്ഥിരീകരിച്ച ശേഷം ആശുപത്രിയിൽ നിന്നും ഇറങ്ങി ഓടി രക്ഷപെട്ടത്. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരോ, പൊലീസുകാരോ ഇയാളെ തടയാൻ പോലും തയ്യാറായില്ല. കൊറോണ പോസിറ്റീവാണ് എന്നു കണ്ടെത്തിയ രോഗിയാണ് ഇവിടെ നിന്നും ഓടിരക്ഷപെട്ടത്.

കേരളത്തിൽ സർക്കാർ ആശുപത്രികൾ രോഗികളുടെ സ്വർഗമാകുമ്പോൾ, ഡൽഹിയിൽ സർക്കാർ ആശുപത്രിയിൽ കൊറോണ കേസുകൾ കൈകാര്യം ചെയ്യുന്നതേയില്ല. സംസ്ഥാനത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാർക്കു വരെ കൊറോണയുമായി ബന്ധപ്പെട്ട ബോധവത്കരണം നൽകിയിട്ടുണ്ട്. എന്നാൽ, ഡൽഹിയിൽ രോഗികൾക്ക് ചികിൽസ നല്കാനോ, നിയന്ത്രണങ്ങൾ നടപ്പിൽ വരുത്താനോ, രോഗം പകരുന്നത് തടയുന്നതിനോ  പോലും അധികൃതർ തയ്യാറായിട്ടില്ല.

സ്വകാര്യ ആശുപത്രികളിൽ ഏറിയ പങ്കിലും ജോലി ചെയ്യുന്നത് മലയാളി നഴ്‌സുമാരാണ്. ഇവിടെ ജോലി ചെയ്യുന്നവർക്ക് കാര്യമായ സുരക്ഷാ ഉപകരണങ്ങൾ നൽകാതെയാണ് ജോലിയ്ക്ക് നിയോഗിക്കുന്നത്. സ്വകാര്യ ആശുപത്രിയിൽ കൊറോണ ബാധിച്ച് എത്തുന്നവർക്കു കൃത്യമായ പരിശോധന പോലും നടത്താറില്ല. രോഗം ബാധിച്ചവരെ ഐസൊലേഷൻ ചെയ്യുകയും ഇവർക്കൊപ്പം ജോലി ചെയ്യുന്ന നഴ്‌സുമാരെ 14 ദിവസം ക്വാറന്റൈനിൽ വയ്ക്കണമെന്നുമാണ് ചട്ടം. ഇതൊന്നും ഡൽഹിയിൽ പാലിക്കപ്പെടാറേ ഇല്ലെന്നും ഡോക്ടർ വെളിപ്പെടുത്തുന്നു.

ഇന്നലെ ഉണ്ടായ സംഭവം മാത്രമല്ല, ദിവസവും സ്വകാര്യ ആശുപത്രികളിൽ നിന്നും കൊറോണ രോഗം സ്ഥിരീകരിച്ചവർ ഓടിരക്ഷപെടുകയാണ്. പരിശോധന നടത്തി പോസിറ്റീവായാൽ റിപ്പോർട്ട് വാങ്ങിക്കാൻ പോലും എത്താത്ത അവസ്ഥയാണ് ഡൽഹിയിൽ ഉള്ളത്. ആവശ്യത്തിന് മെഡിക്കൽ സ്റ്റാഫുകൾ ഇല്ല. കേന്ദ്ര സർക്കാരിന്റെ മൂക്കിന് താഴെ ഡഹിയിൽ ഇതുവരെ റാപ്പിഡ് ടെസ്റ്റ് പോലും നടത്താൻ കഴിഞ്ഞിട്ടില്ല.

ഡൽഹിയിൽ എന്ത് സംഭവിക്കും എന്നറിയാത്ത അവസ്ഥയാണ്. രോഗികളെ കണ്ടെത്തിയാൽ പോലും റൂട്ട് മാപ്പ് തയ്യാറാക്കാൻ പറ്റുന്നില്ല. ആളുകൾ മാസ്‌ക് ധരിക്കാതെ കൂട്ടംകൂടി നിൽക്കുന്നത് പതിവ് കാഴ്ചയാണ്. മാസ്‌ക് ധരിച്ചവർ തന്നെ ഇത് മാസ്‌ക് ചുണ്ടിന് താഴെ വച്ചു നടക്കുന്നു. ആയിരത്തോളം സ്റ്റാഫ് ഉള്ള സ്ഥാപനം തുറന്നു പ്രവർത്തിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ കണ്ടത്. പൊലീസുകാർക്ക് കൈക്കൂലി നൽകിയാണ് ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.

ജോലിയില്ലാതെയായി, ജോലി ചെയ്താൽ ജീവൻ തിരികെ ലഭിക്കുമോ എന്ന ഉറപ്പില്ലാതെയായി. ഇതോടെ മലയാളി ജീവനക്കാരുടെ ഗതി ആകെ ദുരിതത്തിലായിരിക്കുകയാണ്. ഭക്ഷണത്തിനായി റോഡിൽ ഇറങ്ങി ആളുകൾ കൈ നീട്ടി നിൽക്കുന്നു. സർക്കാർ തങ്ങളുടെ വോട്ട് ബാങ്ക് കോളനികളിൽ മാത്രമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. സേവാഭാരതി തങ്ങളുടെ ആളുകൾക്ക് ഭക്ഷണം നൽകാറുണ്ട്.

സർക്കാർ ആശുപത്രികളിൽ രോഗികളെ പ്രവേശിപ്പിക്കുന്നില്ല.
എയിംസിലും ആളുകളെ എടുക്കുന്നില്ല. സഫ്തർജംങ് ആശുപത്രിയിൽ അവശരായി ചെല്ലുന്നവരെ പോലും തിരികെ വീട്ടിലേയ്ക്ക് അയക്കുന്നതായും ഇവർ കുറ്റപ്പെടുത്തുന്നു.

റോഡുകളിലും പൊതുസ്ഥലത്തും ആളുകൾ കൂട്ടം കൂടി നില്ക്കുകയാണ്. കോറോണാ ബാധിതർ അടക്കമുള്ളവർ അക്കൂട്ടത്തിലുണ്ട്.

വിഷയത്തിൻ്റെ ഗൗരവം ചൂണ്ടിക്കാണിച്ച് കേരള മുഖ്യമന്ത്രിയടക്കമുള്ളവർക്ക് കത്തയല്ലെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല,  ഡൽഹിയിലെ സ്ഥിതി അതീവ ഗുരുതരമാണ് .കേരളത്തിലേതിന് സമാനമായ രീതിയിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നില്ലങ്കിൽ വരാനിരിക്കുന്നത് വൻ ദുരന്തമായിരിക്കുമെന്നും ഡോക്ടർ മുന്നറിയിപ്പു നല്കുന്നു