അന്വേഷണ മികവിൽ കോട്ടയത്തിൻ്റെ  തിളക്കം ഇനി ആലപ്പുഴയിൽ..! കുറ്റാന്വേഷണത്തിൽ പുതിയ ചരിത്രം എഴുതിയ ഇൻസ്‌പെക്ടർ സാജു വർഗീസ് ഇനി ഡിവൈ.എസ്.പി; ആലപ്പുഴ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പിയായി ചുമതലയേറ്റു

അന്വേഷണ മികവിൽ കോട്ടയത്തിൻ്റെ തിളക്കം ഇനി ആലപ്പുഴയിൽ..! കുറ്റാന്വേഷണത്തിൽ പുതിയ ചരിത്രം എഴുതിയ ഇൻസ്‌പെക്ടർ സാജു വർഗീസ് ഇനി ഡിവൈ.എസ്.പി; ആലപ്പുഴ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പിയായി ചുമതലയേറ്റു

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: അന്വേഷണ മികവിൽ കോട്ടയം ജില്ലാ പൊലീസിൽ ചരിത്രം സൃഷ്ടിച്ച സാജു വർഗീസ് ഇനി ഡിവൈ.എസ്.പി.  , സാജുവിന്റെ അന്വേഷണ മികവ് ഇനി ആലപ്പുഴയ്ക്കു തൊട്ടറിയാം. സംസ്ഥാനത്തെ പൊലീസ് സേനയ്ക്കു തന്നെ അഭിമാനകരമായ ഒട്ടേറെ കേസുകൾ തെളിയിച്ച കഴിവുമായാണ് സാജു വർഗീസ് ഇപ്പോൾ ആലപ്പുഴയിൽ ചുമതലയേറ്റിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് ഡിവൈ.എസ്.പിയായി സ്ഥാനക്കയറ്റം നൽകിയത്.

വ്യാഴാഴ്ച ആലപ്പുഴ നർക്കോട്ടിക് സെൽ ഡിവൈഎസ്.പിയായി ഇദ്ദേഹം ചുമതലയേറ്റു. കോട്ടയം ജില്ലയിൽ പാമ്പാടി, കോട്ടയം വെസ്റ്റ്, ഈസ്റ്റ്, തൃക്കൊടിത്താനം സ്‌റ്റേഷനുകളിൽ സ്‌റ്റേഷൻ ഹൗസ് ഓഫിസറായി ജോലി ചെയ്ത് കുറ്റാന്വേഷണത്തിൽ മികവ് തെളിയിച്ച ഉദ്യോഗസ്ഥനാണ്. കോട്ടയത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇൻസ്‌പെക്ടറായും, വിജിലൻസിലും ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പാടിയിലെ മിമിക്രി കലാകാരന്റെ കൊലപാതകം, പാറമ്പുഴയിൽ ഇതര സംസ്ഥാന തൊഴിലാളി, അച്ഛനെയും അമ്മയെയും മകനെയും കൊലപ്പെടുത്തിയ കേസ്, പുതുപ്പള്ളിയിൽ യുവാവിനെ കൊലപ്പെടുത്തി വെട്ടി നുറുക്കി ശരീര ഭാഗങ്ങൾ  റോഡരികിൽ തള്ളിയ കേസ് തുടങ്ങി  നിരവധി കൊലക്കേസുകളിൽ തുമ്പ് കണ്ടെത്താനുള്ള നിർണ്ണായക ഇടപെടൽ നടത്തിയത് സാജു വർഗീസാണ്. ഈ കേസുകളിൽ എല്ലാം അന്വേഷണ ഉദ്യോഗസ്ഥൻ ഇദ്ദേഹമായിരുന്നു.

മറ്റു നിരവധി കേസുകളിൽ സ്തുത്യർഹമായ രീതിയിൽ അന്വേഷണം നടത്തി കേസ് തെളിയിക്കുകയും പ്രതികൾക്കു ശിക്ഷ വാങ്ങി നൽകുകയും ചെയ്തിട്ടുണ്ട്. അന്വേഷണ മികവിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും, സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണറും ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.