കോട്ടയത്തെ വ്യാജ തബ് ലീഗ് കോവിഡ് വീഡിയോ: സ്ത്രീകൾ അടക്കം കൂടുതൽ പേർ അറസ്റ്റിലായേക്കും; എഡിഎസ് പാണംമ്പടി ഗ്രൂപ്പ് അടക്കം നിരീക്ഷണത്തിൽ; ആദ്യം വീഡിയോ എത്തിയത് സംഘപരിവാർ ഗ്രൂപ്പിൽ; പിടിയിലായാൽ ഒരു മാസം തടവും പിഴയും ഉറപ്പ്; ഫോണുകളും കയ്യിൽ നിന്നു പോകും

കോട്ടയത്തെ വ്യാജ തബ് ലീഗ് കോവിഡ് വീഡിയോ: സ്ത്രീകൾ അടക്കം കൂടുതൽ പേർ അറസ്റ്റിലായേക്കും; എഡിഎസ് പാണംമ്പടി ഗ്രൂപ്പ് അടക്കം നിരീക്ഷണത്തിൽ; ആദ്യം വീഡിയോ എത്തിയത് സംഘപരിവാർ ഗ്രൂപ്പിൽ; പിടിയിലായാൽ ഒരു മാസം തടവും പിഴയും ഉറപ്പ്; ഫോണുകളും കയ്യിൽ നിന്നു പോകും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയത്തെ വ്യാജ തബ് ലീഗ് കോവിഡ് വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ കൂടുതൽ അറസ്റ്റിനു പൊലീസ് ഒരുങ്ങുന്നു. വീഡിയോ പ്രചരിപ്പിച്ച സ്ത്രീകൾ അടക്കമുള്ള ഇരുനൂറോളം ആളുകളുടെ ഫോൺ നമ്പർ അടക്കം പൊലീസിനു ലഭിച്ചിട്ടുണ്ട്. ഈ വാട്‌സ്അപ്പ് അക്കൗണ്ടുകൾ പൊലീസ് നിരീക്ഷണത്തിലാണ്. ഇത്തരത്തിൽ നിരീക്ഷണത്തിലുള്ള ഗ്രൂപ്പുകളിൽ വീഡിയോ ഇട്ടവരെ ഓരോരുത്തരെയായി വരും ദിവസങ്ങളിൽ അറസ്റ്റ് ചെയ്‌തേയ്ക്കും. വ്യാജ പ്രചാരണം വർഗീയ സംഘർഷത്തിലേയ്ക്കു വരെ എത്തിയേക്കാം എന്ന സാഹചര്യം കണക്കിലെടുത്താൻ പൊലീസിന്റെ അറസ്റ്റും നടപടികളും.

പാണംപടി കേന്ദ്രീകരിച്ചുള്ള മാതൃശാഖ എന്ന ഗ്രൂപ്പിലാണ് ആദ്യമായി വീഡിയോ പ്രചരിച്ചത്. സംഘപരിവാർ ആഭിമുഖ്യമുള്ള ആളുകളാണ് ഈ ഗ്രൂപ്പിൽ കൂടുതലായി ഉള്ളത്. ഈ ഗ്രൂപ്പിൽ നിന്നാണ് കുടുംബശ്രീ അംഗങ്ങളായ സ്ത്രീകൾ കൂടുതലുള്ള പാണംമ്പടി എഡിഎസ് എന്ന ഗ്രൂപ്പിലേയ്ക്കു വീഡിയോ അയച്ചിരിക്കുന്നത്. ഈ വീഡിയോകൾ എല്ലാം ഈ ഗ്രൂപ്പിൽ നിന്നാണ് വിവിധ ഗ്രൂപ്പുകളിലേയ്ക്കു ഷെയർ ചെയ്തു പോയിരിക്കുന്നത്. ഈ വീഡിയോ ഷെയർചെയ്തവരിൽ ഏറെയും സംഘപരിവാർ – ബിജെപി അനുകൂലികളാണ്. സിപിഎം പ്രവർത്തകരും ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീഡിയോ ഷെയർ ചെയ്ത ആളുകളെ കണ്ടെത്തിയ പൊലീസ് ശക്തമായ നടപടികളിലേയ്ക്കു കടക്കുകയാണ്. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നു വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ അരുൺ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. സ്ത്രീകൾ അടക്കമുള്ളവർ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ഇവരുടെയെല്ലാം അറസ്റ്റ് രണ്ടു ദിവസത്തിനുള്ളിൽ രേഖപ്പെടുത്തും.

എല്ലാവർക്കും എതിരെ ഒരു വർഷം വരെ തടവോ, പതിനായിരം രൂപ വരെ പിഴയോ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തുന്നത്. കേസ് രജിസ്റ്റർ ചെയ്യുന്ന എല്ലാവരുടെയും മൊബൈൽ ഫോണുകൾ പിടിച്ചെടുക്കും. ഈ ഫോൺ സൈബർ ഫോറൻസിക് വിഭാഗത്തിന് കൈമാറും. ഈ ഫോണുകൾ കേസുകൾ പൂർത്തിയാകുന്ന മുറയ്ക്കു മാത്രമേ തിരികെ ലഭിക്കൂ.

തെക്കുംഗോപുരത്തെ വ്യാജ തബ് ലീഗ് കോവിഡ്: വ്യാജ പ്രചാരണം നടത്തിയ പത്തു പേർ അറസ്റ്റിൽ; അറസ്റ്റിലായവരിൽ ഗ്രൂപ്പ് അഡ്മിൻമാരും; ഇരുപതോളം ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ; കൂടുതൽ അറസ്റ്റുണ്ടായേക്കും

https://thirdeyenewslive.com/kovie-kottadayam/