കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴ തുടരുന്നു; മീനച്ചിലാർ, കൊടുരാർ, മീനന്തറയാർ എന്നിവയിലെ ജലനിരപ്പ് ഉയർന്നു; വൈക്കം താലൂക്കിലെ വെച്ചൂർ, തലയാഴം, ചെമ്പ്, മറവൻതുരുത്ത് തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു; റോഡിൽ ഗതാഗതതടസ്സം അനുഭവപ്പെടുന്നു ; കോട്ടയത്ത് കൺട്രോൾ റൂമുകൾ തുറന്നു
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ അതികഠിനമായ മഴ തുടരുന്നു. ഇന്നലെ രാത്രി മുതൽ രാവിലെ വരെ നീണ്ടുനിന്ന മഴയുടെ താൽക്കാലിക ശമനം കാറ്റ് ശക്തി പ്രാപിച്ചതോടെ വീണ്ടും ശക്തിപ്പെട്ടു. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യത ഉള്ളതിനാൽ കോട്ടയം ജില്ലയിൽ ജൂലൈ മൂന്ന്, നാല്, അഞ്ച് തിയതികളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിരുന്നു. തോടുകളും , പുഴകളും ,കുളങ്ങളും കരകവിഞ്ഞൊഴുകുന്നു.
മീനച്ചിലാർ, കൊടുരാർ, മീനന്തറയാർ എന്നിവയുടെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. വരും മണിക്കൂറുകളിലും കേരളത്തിന്റെ എല്ലാ ജില്ലകളിലും മഴ ശക്തിപ്പെടും. ഉരുൾ പൊട്ടലോ മറ്റോ ഉണ്ടായാൽ മീനച്ചിലാറിന്റെ സമീപത്തുള്ള റോഡുകളിൽ വെള്ളം കയറും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ മുതൽ നിർത്താതെ പെയ്യുന്ന മഴയാണ്. ഏറ്റവും കൂടുതൽ പുഴകളും ,കുളങ്ങളും ഉള്ള താഴ്ന്ന പ്രദേശമാണ് കോട്ടയം ജില്ലയിൽ വൈക്കത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയിലായിട്ടുണ്ട്.
ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. നദികളിൽ ജലനിരപ്പ് ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ. ഇനിയും ചെറിയ മഴയോ ഉരുൾപൊട്ടാലോ ഉണ്ടായാൽ. പുഴ കരകവിഞ്ഞൊഴുകും. മഴയുടെ ശക്തി വർധിച്ചതോടെ സ്കൂളുകൾക്ക് അവധി നല്കണമെന്ന ആവശ്യം ശക്തമാണ്.
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ( Heavy Rainfall) സാധ്യത. ജൂലൈ 4 & 5 തീയതികളിൽ ചിലയിടങ്ങളിൽ അതിതീവ്ര മഴക്കും (Extremely Heavy Rainfall) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മൺസൂൺ പാത്തി (Monsoon Trough) യുടെ പടിഞ്ഞാറൻ ഭാഗം നിലവിൽ അതിന്റെ സാധാരണ സ്ഥാനത്തും മൺസൂൺ പാത്തിയുടെ കിഴക്കൻ ഭാഗം അതിന്റെ സാധാരണ സ്ഥാനത്തത് നിന്നും തെക്കോട്ടു മാറിയും സ്ഥിതി ചെയ്യുന്നു. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി (Off -Shore trough) നിലനിൽക്കുന്നു. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.