കോട്ടയം ജില്ലയിൽ ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായി നടന്ന സ്പെഷ്യൽ ഡ്രൈവ് ; ക്രിമിനൽ കേസുകളിൽ പ്രതികളായ 23 പേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ
കോട്ടയം . ജില്ലയില്‍ ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായും , ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗവുമായും ജില്ലയില്‍ പൊലീസ് വ്യാപക പരിശോധന നടത്തി.
എറണാകുളം റേഞ്ച് ഡി.ഐ.ജി ശ്രീനിവാസ് .എ യുടെ നിര്‍ദ്ദേശപ്രകാരം കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ ഡി.വൈ.എസ്.പി മാരെയും എസ്.എച്ച്.ഓ മാരെയും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പരിശോധന.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ പരിശോധനയില്‍ കഞ്ചാവ്, അബ്കാരി ആക്‌ട്, മണല്‍ ഖനനം, സ്കൂളുകള്‍ കോളേജുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നവര്‍, വാറണ്ട് കേസില്‍ ഒളിവില്‍ കഴിയുന്നവര്‍ എന്നിങ്ങനെ 701 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 23 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
വാറന്റ് കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായും,കാപ്പാ ചുമത്തിയ പ്രതികള്‍ക്കായും ലോഡ്ജൂകള്‍, ഹോംസ്റ്റേകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക പരിശോധനയും നടത്തി. ജില്ലയിലെ ബസ്റ്റാന്‍ഡുകള്‍, മാര്‍ക്കറ്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേകം മഫ്തി പോലീസും, ബൈക്ക് പെട്രോളിങ്ങും, ജില്ലാ അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് പ്രത്യേകം വനിതാ പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു. വൈകുന്നേരം നാലുമണി മുതല്‍ തുടങ്ങിയ പരിശോധന പുലര്‍ച്ചെ ഒരു മണിവരെ നീണ്ടുനിന്നു.